2 ദിവസത്തിനുള്ളിൽ ചത്ത് വീണത് 35 കാക്കകൾ, കാരണം കണ്ടെത്താൻ വിദഗ്ധപരിശോധന

Published : Jan 16, 2025, 05:16 PM IST
2 ദിവസത്തിനുള്ളിൽ ചത്ത് വീണത് 35 കാക്കകൾ, കാരണം കണ്ടെത്താൻ വിദഗ്ധപരിശോധന

Synopsis

ലാത്തൂർ ജില്ലയിലെ ഉദ്ഗിറിൽ രണ്ട് ദിവസത്തിനുള്ളിൽ 35 കാക്കകൾ ചത്ത് വീണതിന് പിന്നാലെ മൃതദേഹങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ച് അധികൃതർ

ഉദ്ഗിർ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഉദ്ഗിറിൽ രണ്ട് ദിവസത്തിനുള്ളിൽ ചത്ത് വീണത് 35 കാക്കകൾ. ഹുതമ സ്മാരക ഗാർഡൻ മുതൽ മഹാത്മ ഗാന്ധി ഗാർഡൻ വരെയുള്ള മേഖലയിലാണ് അസാധാരണമായ നിലയിൽ കാക്കകൾ ചത്തുവീണത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ആയാണ് അസാധാരണമായ രീതിയിലെ സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്രാദേശിക  ഭരണകൂടം കാക്കകളും മൃതദേഹങ്ങൾ പരിശോധനകൾക്ക് വിധേയമാക്കാനായി അയച്ചിരിക്കുകയാണ്. 

ഹുതമ സ്മാരക ഗാർഡനിലും പരിസരത്തുമായി പതിനഞ്ചിലേറെ കാക്കകൾ നിലത്ത് വീണ് പിടഞ്ഞ് മരിക്കുന്നത് പ്രദേശവാസികളാണ് പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിന് പിന്നാലെ തന്നെ  മഹാത്മ ഗാന്ധി ഗാർഡന്റെ പരിസരത്തും കാക്കകളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആറോളം കാക്കകളുടെ മൃതദേഹങ്ങളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നതെന്നാണ് ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ഓഫീസർ ഡോ പ്രകാശ് ദോണ്ഡ് വിശദമാക്കുന്നത്. പ്രദേശവാസികളോട് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് വിശദമാക്കുന്നത്. 

വേദനയിൽ പുളഞ്ഞ് ഒരു വയസുകാരി, ഫോളേവേഴ്സിനെ കൂട്ടാനായി ഇൻഫ്ലുവൻസർ അമ്മയുടെ ക്രൂരത, അറസ്റ്റ്

ഭൌമാന്തരീക്ഷത്തിൽ 41 ശതമാനത്തോളം ആർദ്രത നിറയുന്ന കാലാവസ്ഥയാണ് ഏതാനും ദിവസങ്ങളായി മേഖലയിലുള്ളത്. മേഘാവൃതം കൂടിയായ സാഹചര്യം കൂടി വന്നതോടെ കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റങ്ങളാണോ മറ്റേതെങ്കിലും രീതിയിലുള്ള രോഗബാധയാണോ കാക്കകൾ പെട്ടന്ന് വീണ് മരിക്കുന്നതിന് പിന്നിലെന്ന് വ്യക്തമാകാൻ പരിശോധനാഫലം വരണമെന്നും അധികൃതർ വിശദമാക്കി. പുനെ റീജിയണൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ലബോറട്ടറിയിലേക്കാണ് കാക്കകളുടെ മൃതദേഹങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ