
ദില്ലി: മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ തന്റെ പേര് എഴുതിച്ചേർത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതിയിലേക്ക് എത്തുന്നത്.
വിശദ വിവരങ്ങൾ ഇങ്ങനെ
വീണ്ടും സുപ്രീംകോടതിയിൽ മലയളിത്തിളക്കം. ജസ്റ്റിസ് സി ടി രവികുമാർ വിരമിച്ചതിന് പിന്നാലെയാണ് ഉന്നത നീതീപീഠത്തിലേക്ക് മലയാളിയായ ജഡ്ജി വിനോദ് ചന്ദ്രൻ എത്തുന്നത്. മുപ്പത്തിയഞ്ച് വർഷത്തോളം നീണ്ട നിയമജീവിതത്തിലേക്ക് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ എത്തിയത് സ്റ്റേറ്റ് ബാങ്കിലെ ജോലിക്കിടെയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു നിയമപഠനം. പഠനം പൂർത്തിയായതിന് പിന്നാലെ ബാങ്കിലെ ജോലി വിട്ട് 1990 ൽ അഭിഭാഷകനായി. പിന്നീട് 21 വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് 2011 ൽ ഹൈക്കോടതി ജഡ്ജി പദത്തിലേക്ക് എത്തിയത്.
മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി; നിയമനം രാഷ്ട്രപതി അംഗീകരിച്ചു
2023 വരെ കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന കാലത്ത് കേരളം ചർച്ച ചെയ്ത നിരവധി കേസുകളിൽ സുപ്രധാനവിധി പ്രസ്താവങ്ങൾ നടത്തിയിട്ടുണ്ട്. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ച ജഡ്ജി. 2015 ൽ അഖിലേന്ത്യ പ്രീ മെഡിക്കൽ പരിക്ഷയിലെ ഹിജാബ് നിരോധനം റദ്ദാക്കിയതടക്കം വിധിപ്രസ്താവങ്ങൾ. സർക്കാർ പ്രോസിക്യൂട്ടർമാരുടെ നിയമത്തിൽ സുതാര്യത ഉറപ്പാക്കുന്നതിന് നടത്തിയ ഇടപെടൽ. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ബീഹാറിലെ വലിയ രാഷ്ട്രീയ വിഷയമായിരുന്ന ജാതി സൈൻസസ് കേസിലെ ഇടപെലടക്കം ജസ്റ്റിസ് വിനോദ് ചന്ദ്രൻറെ ഭാഗത്തു നിന്നുണ്ടായി. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപൻ വിശേഷണത്തോടെയാണ് കൊളീജിയം ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തിയത്. 2028 ഏപ്രിൽ വരെയാണ് വിനോദ് ചന്ദ്രന്റെ കാലാവധി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam