സ്ത്രീകളെ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായി നിർത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് നാ​ഗരത്ന, അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയെന്ന് കേന്ദ്രം

Published : Apr 08, 2026, 09:31 AM IST
BV Nagaratna

Synopsis

ശബരിമല സ്ത്രീ പ്രവേശന കേസിൽ, ആർത്തവമുള്ള സ്ത്രീകളെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്നതിനെ ജസ്റ്റിസ് നാഗരത്ന ശക്തമായി വിമർശിച്ചു. എന്നാൽ, ശബരിമലയിലെ അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയായതിനാലാണ് ഈ ആചാരമെന്നും, ഇത് ആർട്ടിക്കിൾ 17 പ്രകാരമുള്ള തൊട്ടുകൂടായ്മയുടെ പരിധിയിൽ വരില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചു.

ദില്ലി: ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിൽ ആർത്തവമുള്ള സ്ത്രീകൾക്ക് പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിശ്വാസവും മൗലികാവകാശങ്ങളും സംബന്ധിച്ച കേസിൽ, സ്ത്രീകളെ മാസത്തിൽ മൂന്ന് ദിവസം 'തൊട്ടുകൂടാത്തവരായി' കണക്കാക്കുന്ന മുൻകാല സാമൂഹിക ആചാരത്തെ ജസ്റ്റിസ് ബി.വി. നാഗരത്ന വിമർശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാണ് ജസ്റ്റിസ് നാഗരത്ന. ഒരു സ്ത്രീ എന്ന നിലയിൽ ആർത്തവമുള്ള സ്ത്രീകളെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന ആചാരത്തെ അനുകൂലിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിൽ 10-50 പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന ആചാരം, തൊട്ടുകൂടായ്മ നിർത്തലാക്കുകയും ശിക്ഷാർഹമായ കുറ്റകൃത്യമാക്കുകയും ചെയ്ത ആർട്ടിക്കിൾ 17 ന്റെ ലംഘനമാണെന്ന് ആരോപിച്ച് 'ഇന്ത്യൻ യംഗ് ലോയർ അസോസിയേഷൻ vs കേരള' കേസിൽ 2018 സെപ്റ്റംബർ 28 ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദ്യം ചെയ്തപ്പോഴാണ് നാ​ഗരത്നയുടെ പരാമർശം.

ഇന്ത്യയിൽ സ്ത്രീകളെ ആരാധിക്കുന്നുവെന്നും, പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർമാർ, സ്ത്രീകളിൽ ഭരണഘടനാ പദവികൾ വഹിക്കുന്നവർ ഉണ്ടെന്നും തുഷാർ മേത്ത വ്യക്തമാക്കി. സ്ത്രീ സമത്വം സർക്കാർ നയങ്ങളുടെ ആണിക്കല്ലാണ്യ അതിനാൽ, ശബരിമലയിലെ ആചാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് ആർട്ടിക്കിൾ 17 പ്രയോഗിക്കുന്നത് നിയമവ്യവസ്ഥയെ പരിധിക്കപ്പുറത്തേക്ക് കൊണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനമുണ്ടെന്നും എന്നാൽ ശബരിമലയിൽ ആർത്തവമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് വിലക്കുന്ന രീതി സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തർ അയ്യപ്പ പ്രതിഷ്ഠയെ ഒരു നൈഷ്ടിക ബ്രഹ്മചാരി ആയി കണക്കാക്കുന്നതിനാലാണ് ഇത്തരമൊരാചാരമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷ്ഠയുടെ സവിശേഷത സുപ്രീം കോടതിക്ക് പരീക്ഷിക്കാൻ കഴിയില്ലെന്നും തുഷാർ മേത്ത പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊൽക്കത്ത വിമാനത്താവളത്തിൽ അപകടം: ബേ 51 ൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ വാനിടിച്ചു, വിമാനത്തിൻ്റെ എഞ്ചിന് തകരാർ
ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി ഒൻപതം​ഗ ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും