വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീം കോടതിയിൽ പരാമർശിച്ചു

Published : Jul 23, 2025, 11:32 AM ISTUpdated : Jul 23, 2025, 11:49 AM IST
Justice yashwant sharma

Synopsis

സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണത്തിനെതിരായ ഹർജിയാണ് പരാമർശിച്ചത്

ദില്ലി: ഔദ്യോ​ഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീം കോടതിയിൽ പരാമർശിച്ചു. സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണത്തിനെതിരായ ഹർജിയാണ് പരാമർശിച്ചത്. എന്നാൽ, കമ്മിറ്റിയു‌ടെ ഭാ​ഗമായതിനാൽ തനിക്ക് കേസ് കേൾക്കാനാകില്ലെന്നും മറ്റൊരു ബെഞ്ചിൽ ലിസ്റ്റ് ചെയ്യാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിന്ന അഭിഭാഷകരായ കപിൽ സിബിൽ, രാകേഷ് ദ്വിവേദി, സിദ്ധാർത്ഥ ലൂത്ര, സിദ്ധാർത്ഥ് ആഗർവാൾ എന്നിവരാണ് കേസ് പരാമർശിച്ചത്.

ഈ വർഷത്തിന്റെ തുടക്കത്തിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ ഉണ്ടായ തീപിടുത്തത്തിലാണ് കണക്കിൽപ്പെടാത്ത ലക്ഷക്കണക്കിന് തുക കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സുപ്രീംകോടതി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരൻ എന്നായിരുന്നു ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. എന്നാൽ, വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നുമാണ് ഹർജിയിൽ യശ്വന്ത് വർമ ചൂണ്ടിക്കാട്ടുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ