മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചു, ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷന്‍

Published : Aug 22, 2019, 11:34 PM IST
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചു, ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷന്‍

Synopsis

ആറംഗ കമ്മറ്റിയാണ് സോണിയ ഗാന്ധി നിയോഗിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കമ്മറ്റിയിലുണ്ട്.

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യയാണ് കമ്മറ്റിയുടെ അധ്യക്ഷൻ. ആറംഗ കമ്മറ്റിയാണ് സോണിയ ഗാന്ധി നിയോഗിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കമ്മറ്റിയിലുണ്ട്.

മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാ സാഹിബ് തോറോട്ടും കമ്മറ്റിയംഗമാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എൻസിപി സഖ്യമായി മത്സരിച്ചെങ്കിലും ദയനീയമായിരുന്നു കോൺഗ്രസിന്‍റെ നില. ഒരു സീറ്റാണ് ജയിച്ചത്. 

എൻസിപിക്ക് നാല് സീറ്റുകളാണ് ലഭിച്ചത്. തോൽവിയെ തുടർന്ന് പിസിസി അധ്യക്ഷൻ അശോക് ചവാൻ രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ കോൺഗ്രസിന് ഇതുവരെ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ദേശീയ നേതൃത്വം സ്ക്രീനിംഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചത് . എന്നാൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാജനദേശ് യാത്രക്ക് തുടക്കമിട്ടിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രൂക്ഷവിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്; 'ഉത്തരവാദിത്തം ഏൽക്കാൻ മടിക്കുന്നവരാണ് ലിവ്-ഇൻ ബന്ധം തെരഞ്ഞെടുക്കുന്നത്'
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം