
ദില്ലി: നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗിന്റെ പ്രസ്‌താവനയെ വിമര്‍ശിച്ച് നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. പ്രഗ്യയയെ പോലെയുള്ളവര്‍ ഇല്ലാതാക്കുന്നത് ഗാന്ധിജിയുടെ ആത്മാവിനെയാണെന്ന് സത്യാര്‍ത്ഥി അഭിപ്രായപ്പെട്ടു.
'ഗോഡ്‌സെ ഗാന്ധിജിയുടെ ജീവന്‍ ഇല്ലാതാക്കി. പക്ഷേ, പ്രഗ്യയെപ്പോലെയുള്ളവര്‍ ഇല്ലാതാക്കുന്നത് ഗാന്ധിജിയുടെ ആത്മാവിനെയും അക്രമരാഹിത്യത്തെയും സമാധാനത്തെയും സഹിഷ്‌ണുതയെയുമൊക്കെയാണ്. ഗാന്ധിജി എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും രാഷ്ട്രീയത്തിനും മേലെയാണ്. ചെറിയ ചെറിയ ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിച്ച് ഇത്തരക്കാരെ പുറത്താക്കി രാജധര്‍മ്മം നടപ്പാക്കാന്‍ ബിജെപി തയ്യാറാവണം'. സത്യാര്‍ത്ഥി ട്വീറ്റ് ചെയ്‌തു.
ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നെന്നും അങ്ങനെയല്ലെന്ന് ചിന്തിക്കുന്നവര്‍ ആത്മപരിശോധനയ്‌ക്ക് തയ്യാറാവണം എന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ ക്ഷമാപണം നടത്താന്‍ പ്രഗ്യയോട് ബിജെപി ആവശ്യപ്പെടുകയും ചെയ്‌തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam