Latest Videos

കർശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ; കാമാഖ്യ ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുക്കും

By Web TeamFirst Published Sep 22, 2020, 1:48 PM IST
Highlights

കൊവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് ക്ഷേത്രത്തിൽ ഒരു ദിവസം 500 ഭക്തർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഓൺലൈനായിട്ടാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

​ഗുവാഹത്തി: അസാമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം സെപ്റ്റംബർ 24 മുതൽ ഭക്തർക്കായി തുറന്നു കൊടുക്കുന്നു. കർശനമായ കൊവിഡ് സുര​ക്ഷാ മാനദണ്ഡങ്ങളാണ് ക്ഷേത്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയെ തുടർന്ന് ആറ് മാസത്തിലധികമായി ഈ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ​ഗുവാഹത്തിക്കടുത്തുള്ള നീലാചല മലനിരകൾക്ക് മുകളിലാണ് കാമാഖ്യ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

കൊവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് ക്ഷേത്രത്തിൽ ഒരു ദിവസം 500 ഭക്തർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഓൺലൈനായിട്ടാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. ഈ ക്ഷേത്രത്തിലെ വളരെ പ്രസിദ്ധ ആഘോഷമായി അംബുബാച്ചി മേള കൊവിഡിനെ തുടർന്ന് റദ്ദാക്കിയിരുന്നു. മുമ്പ് ഓരോ വർഷവും പ്രതിദിനം 1500 മുതൽ 2000 വരെ ഭക്തർ കാമാഖ്യ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നതായി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ മോഹിത് ശർമ്മ പറഞ്ഞു. ഉത്സവ സമയത്ത് ലോകത്തെമ്പാടു നിന്നും 25 ലക്ഷത്തോളം ഭക്തരാണ് ഇവിടെയെത്താറുള്ളത്. 

ഒരേ സമയം 100 പേർക്കു മാത്രമാണ് പ്രവേശനം. ഭക്തർക്ക് 15 മിനിട്ടിൽ കൂടുതൽ ക്ഷേത്രത്തിനുള്ളിൽ നിൽക്കാൻ അനുവാദമില്ല. ശരീരോഷ്മാവ് പരിശോധിക്കും. മാസ്കും സാനിട്ടൈസറും ഉൾപ്പെടയുള്ള സുരക്ഷാ ക്രമീകരണങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ദ്രുത ആന്റിജൻ പരിശോധനയിൽ നെ​ഗറ്റീവ് ഫലം ഉള്ളവരെ മാത്രമേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ അനുവദിക്കൂവെന്നും അസം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 


 

click me!