Kanimozhi : 'ആത്മനിർ...ഭ്ർ ഭാരത്' പറഞ്ഞപ്പോൾ പിഴച്ചു; 'തമിഴിലേ പേസറേൻ, പുരിയുമാ..'; പരിഹാസത്തിന് ചുട്ട മറുപടി

Published : Dec 10, 2021, 06:21 PM ISTUpdated : Dec 10, 2021, 06:25 PM IST
Kanimozhi : 'ആത്മനിർ...ഭ്ർ ഭാരത്' പറഞ്ഞപ്പോൾ പിഴച്ചു; 'തമിഴിലേ പേസറേൻ, പുരിയുമാ..'; പരിഹാസത്തിന് ചുട്ട മറുപടി

Synopsis

അതാണ് പ്രശ്നം, ഞങ്ങൾ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒന്നുകിൽ ഇത് ഇംഗ്ലീഷിൽ ആക്കുക, അല്ലായെങ്കിൽ എല്ലാവർക്കും പറയാവുന്ന തരത്തിൽ പ്രാദേശിക ഭാഷയിലാക്കുക

ദില്ലി: കേന്ദ്രസർക്കാർ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നതിനെ കളിയാക്കി കനിമൊഴി. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആത്മനിർഭർ ഭാരത്  എന്ന് പ്രയാസപ്പെട്ട് ഉച്ചരിച്ചും ഉച്ചരിക്കാൻ പ്രയാസമാണെന്ന് പറഞ്ഞുമാണ് കനിമൊഴി രംഗത്തെത്തിയത്. ലോക്സഭയിലെ ചർച്ചക്കിടെ ഡിഎംകെ എംപി നടത്തിയ ഈ ട്രോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ആത്മനിർഭർ ഭാരത് എന്ന് വായിക്കാൻ ശ്രമിച്ച കനിമൊഴിക്ക് നാക്ക് പിഴച്ചതിനെ സഭയിലുള്ള മറ്റുള്ളവർ കളിയാക്കിയപ്പോൾ ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ പേരിടാമല്ലോ എന്നായിരുന്നു കനിമൊഴിയുടെ മറുപടി. ഉച്ചാരണം തിരുത്താൻ ഭരണക്ഷി എംപിമാർ  ശ്രമിച്ചതോടെ എന്നാൽ ഇനി ഞാൻ തമിഴിൽ പറയട്ടേ മനസ്സിലാകുമോ എന്ന് അവർ തിരിച്ച് ചോദിച്ചു. 

തൂത്തുക്കുടി മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെയുടെ എംപിയാണ്. കനിമൊഴി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും സംസ്ഥാന സർക്കാറുകളെ ഇത്തരം പദ്ധതികളിൽ പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും  ഇംഗ്ലീഷിൽ സംസാരിക്കുകയായിരുന്നു കനിമൊഴി. ഇതിനിടെയാണ് എംപിക്ക് ഉച്ചാരണപ്പിശക് സംഭവിച്ചത്. 

അതാണ് പ്രശ്നം, ഞങ്ങൾ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒന്നുകിൽ ഇത് ഇംഗ്ലീഷിൽ ആക്കുക, അല്ലായെങ്കിൽ എല്ലാവർക്കും പറയാവുന്ന തരത്തിൽ പ്രാദേശിക ഭാഷയിലാക്കുക എന്നായിരുന്നു ഇംഗ്ലീഷിൽ നൽകിയ മറുപടി. എന്നാൽ ഭരണകക്ഷി എംപിമാർ തിരുത്താൻ ശ്രമിച്ചതോടെ, എങ്കിൽ ഇനി തമിഴിൽ പറയാം, മനസ്സിലാകുന്നുണ്ടോ എന്ന് നോക്കൂ എന്ന് കനിമൊഴി തമിഴിൽ പറഞ്ഞു. ഒപ്പം അതിന് ആദ്യമേ അനുവാദം വാങ്ങണമല്ലോ, അതാണ് പ്രശ്നമെന്നും അവർ കൂട്ടിച്ചേർത്തു. 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ