സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ

By Web TeamFirst Published Jul 17, 2021, 11:50 PM IST
Highlights

കൊവിഡ് ഭീഷണിക്കിടെ കാൻവാർ യാത്രക്ക് അനുമതി നൽകിയ യുപി സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.

ദില്ലി: സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ. കൊവിഡ് ഭീഷണിക്കിടെ കാൻവാർ യാത്രക്ക് അനുമതി നൽകിയ യുപി സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.

കാൻവാർ യാത്ര റദ്ദാക്കിയില്ലെങ്കിൽ അതിനായി ഉത്തരവിറക്കും എന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സർക്കാർ തീരുമാനം. കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ എതിർത്തിരുന്നു. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമർശനം. ഗംഗാജലം ശേഖരിക്കാനായി ഹരിദ്വാർ ഉൾപ്പടെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് വിശ്വാസികൾ നടത്തുന്ന യാത്രയാണ് കാൻവാർ യാത്ര .

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!