
ദില്ലി: സുപ്രിം കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ കപിൽ സിബൽ മത്സരത്തിനിറങ്ങും. കോൺഗ്രസ് നേതാവായ കപിൽ സിബൽ സുപ്രിം കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഈ മാസം 16 നാണ് തെരഞ്ഞെടുപ്പ് നടക്കുക.
രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് കപിൽ സിബൽ സുപ്രിം കോടതി ബാർ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനെത്തുന്നത്. 1995 മുതൽ 2002 വരെയുള്ള കാലയളവിൽ അദ്ദേഹം മൂന്ന് തവണ തുടർച്ചയായി സുപ്രിം കോടതി ബാർ അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിലെ അധ്യക്ഷൻ ആദിഷ് ആഗർവാളിന്‍റെ മോദി അനൂകൂല നിലപാടുകൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതാണ് കപിൽ സിബലിനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ച ഘടകമെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam