
ദില്ലി: നാവിക സേനയുടെ പുതിയ മേധാവിയായി അഡ്മിറൽ കരംബീര്‍ സിംഗ് ചുമതലയേറ്റു . സേനയുടെ 24ാം മേധാവിയാണ് കരംബീര്‍ സിംഗ്. തീരദേശമേഖലയിലെ വെല്ലുവിളികളെ ഉടനടി നേരിടാൻ പാകത്തിലുള്ള ശക്തമായ സേനയായി നാവിക സേനയെ മാറ്റുകയെന്നതാണ് തന്‍റെ ഉദ്യമെന്ന് ചുമതലയേറ്റ ശേഷം കരംബീര്‍ സിങ്ങ് വ്യക്തമാക്കി .
സൈനിക ട്രൈബ്യൂണൽ അനുമതിയോടെയാണ് കരംബീര്‍ സിങ്ങ് ചുമതലയേറ്റത് . കരംബീർ സിംഗിന്‍റെ നിയമനത്തിനെതിരെ വൈസ് അഡ്മിറൽ ബിമൽ വര്‍മ ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണിത് . തന്‍റെ സീനിയോറിറ്റി മറികടന്ന് കരംബീര്‍ സിങ്ങിനെ നിയമിച്ചെന്നാണ് ബിമൽ വര്‍മയുടെ പരാതി . ജൂലൈ 17 ന് പരാതിയിൽ ട്രൈബ്യൂണൽ വാദം കേള്‍ക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam