കർണാടക എക്സിറ്റ് പോൾ: ഏഴിൽ അഞ്ചിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?

Published : May 10, 2023, 08:00 PM ISTUpdated : May 10, 2023, 08:40 PM IST
കർണാടക എക്സിറ്റ് പോൾ: ഏഴിൽ അഞ്ചിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?

Synopsis

അടുത്ത കർണാടക സർക്കാരിൽ ജെഡിഎസ് നിലപാട് നിർണായകമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ആറ് എക്സിറ്റ് പോൾ ഫലങ്ങളിലും നാല് ഫലങ്ങളും മുൻതൂക്കം പ്രവചിക്കുന്നത് കോൺഗ്രസിന്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം പറയുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം സർവേകളും. അതായത് അടുത്ത കർണാടക സർക്കാരിൽ ജെഡിഎസ് നിലപാട് നിർണായകമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രണ്ട് എക്സിറ്റ് പോളുകൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷവും പ്രചരിക്കുന്നുണ്ട്.

എക്സിറ്റ് പോൾ ഫലങ്ങൾ

എബിപി സി വോട്ടർ 
ബിജെപി  83 - 95 
കോൺഗ്രസ്  100 - 112 
ജെഡിഎസ് 21 - 29 
മറ്റുള്ളവർ രണ്ട് മുതൽ ആറ് വരെ

ന്യൂസ് നേഷൻ - സി.ജി.എസ്
ബിജെപി 114 
കോൺഗ്രസ്  86
ജെഡിഎസ്  21
മറ്റുള്ളവർ  മൂന്ന്

റിപ്പബ്ലിക് ടിവി - പി മാർക്ക്
ബിജെപി 85 - 100
കോൺഗ്രസ്  94 - 108
ജെഡിഎസ് 24 - 32
മറ്റുള്ളവർ രണ്ട് മുതൽ ആറ് വരെ

സുവർണ ന്യൂസ് - ജൻ കീ ബാത്ത്
ബിജെപി 94 - 117 
കോൺഗ്രസ്  91 - 106 
ജെഡിഎസ് 14 - 24 
മറ്റുള്ളവർ പൂജ്യം മുതൽ രണ്ട് വരെ

ടിവി 9 - ഭാരത് വർഷ്
ബിജെപി 88 - 98 
കോൺഗ്രസ്  99 -109 
ജെഡിഎസ് 21 - 26 
മറ്റുള്ളവർ നാല് വരെ

സീ ന്യൂസ് - മെട്രിക്സ്
ബിജെപി 79 - 94
കോൺഗ്രസ്  103 - 118 
ജെഡിഎസ് 25 - 33 
മറ്റുള്ളവർ രണ്ട് മുതൽ അഞ്ച് വരെ

ഇന്ത്യാ ടുഡെ - ആക്സിസ് മൈ ഇന്ത്യ 
ബിജെപി 62 - 80
കോൺഗ്രസ്  122 -140
ജെഡിഎസ് 20 - 25
മറ്റുള്ളവർ പൂജ്യം മുതൽ മൂന്ന് വരെ

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ