കാർ​ഗിലിലെ ദ്രാസില്‍ സ്ഫോടനം; മൂന്ന് മരണം, ഒമ്പത് പേർക്ക് പരിക്ക്

Published : Aug 18, 2023, 10:19 PM ISTUpdated : Aug 18, 2023, 10:29 PM IST
കാർ​ഗിലിലെ ദ്രാസില്‍ സ്ഫോടനം; മൂന്ന് മരണം, ഒമ്പത് പേർക്ക് പരിക്ക്

Synopsis

കാർ​ഗിലിലെ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു, 9 പേര്‍ക്ക് പരിക്കേറ്റു

ദില്ലി: കാർ​ഗിലിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ദ്രാസിലെ ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ടോടെയാണ് ദ്രാസില്‍ സ്ഫോടനമുണ്ടാകുന്നത്. ആക്രി സാധനങ്ങള്‍ വില്ക്കുന്ന മേഖലയാണിത്. എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ചില റിപ്പോര്‍ട്ട് അനുസരിച്ച് പൊട്ടാതെ കിടന്ന ഒരു ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്ന് ഒരു സൂചന പുറത്തുവരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

പരിക്കേറ്റവരെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെ സ്ഫോടനമുണ്ടായി എന്നത് സംബന്ധിച്ച് പൊലീസ് മേഖലയില്‍ അന്വേഷണം നടത്തുകയാണ്. ഒരു സ്ഫോടനമാണ് ഉണ്ടായതെന്നാണ് ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് സാഹചര്യത്തിലാണ് സ്ഫോടനമുണ്ടായത് എന്നതിനെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ആക്രിക്കടയിലാണോ സ്ഫോടനമുണ്ടായതെന്നും പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. പൊലീസും രക്ഷാ പ്രവര്‍ത്തകരുമെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ്.  സ്ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വെറുപ്പിന് കാരണം രാഷ്ട്രീയ കളി: സണ്ണി ഡിയോള്‍

കാര്‍ഗിലില്‍ സ്ഫോടനം

 

 

 

PREV
Read more Articles on
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ