
ദില്ലി: പാകിസ്ഥാനെ തുരത്തി കാര്‍ഗിലിൽ ഇന്ത്യയുടെ യുദ്ധ വിജയത്തിന് 21 വയസ്സ് പിന്നിടുമ്പോൾ സൈനികരുടെ ആത്മാര്‍പ്പണത്തിന്‍റെ ഉജ്ജ്വല സ്മരണകൾ അയവിറക്കി രാജ്യം. വിപുലമായ ചടങ്ങുകളോടെയാണ് വിജയത്തിന്‍റെ 21ാം വര്‍ഷം രാജ്യമേറ്റെടുത്തത്. സൈനികരുടെ ധീരതയും അർപ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഗിൽ വിജയദിന സന്ദേശത്തിൽ പറഞ്ഞു.
കാർഗിൽ പോരാളികൾക്ക് ആദരമർപ്പിക്കുന്നു അവരുടെ ധീരത എക്കാലവും ഓർമ്മിക്കപ്പെടും. കാര്‍ഗിൽ വീരയോദ്ധാക്കളുടെ സ്മരണ എല്ലാലത്തും നിലനിൽക്കുമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിലും അനുസ്മരിച്ചു. അകാരണമായ ശത്രുത പാകിസ്ഥാന്‍റെ ശീലമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
രാജ്യത്തിന് ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് ആദരമർപ്പിച്ച് ദേശീയ യുദ്ധസ്മാരകത്തിൽ ചടങ്ങുകൾ നടന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. കര നാവിക വ്യോമ സേനാ വിഭാഗങ്ങളുടെ തലവൻമാരും യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കാനെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam