ജനാധിപത്യത്തെ സംരക്ഷിക്കാന്‍ 'സ്പീക്ക് ഫോർ ഡമോക്രസി' ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി

Web Desk   | others
Published : Jul 26, 2020, 10:38 AM IST
ജനാധിപത്യത്തെ സംരക്ഷിക്കാന്‍ 'സ്പീക്ക് ഫോർ ഡമോക്രസി' ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി

Synopsis

രാജ്യം മഹാമാരിയെ അഭിമുഖീകരിക്കുന്ന സമയത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി ക്യാമ്പയിനിലൂടെ വിശദമാക്കുന്നത്. 

ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മുന്‍നിര്‍ത്തി സ്പീക്ക് ഫോർ ഡമോക്രസി ക്യാമ്പയിന് തുടക്കമിട്ട് രാഹുൽ ഗാന്ധി. രാജ്യം മഹാമാരിയെ അഭിമുഖീകരിക്കുന്ന സമയത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി ക്യാമ്പയിനിലൂടെ വിശദമാക്കുന്നത്.

രാജസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ഗവർണ്ണറും കേന്ദ്രവും ശ്രമിക്കുന്നുവെന്നും വീഡിയോ ക്യാമ്പയിനില്‍ പറയുന്നു. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും  കോൺഗ്രസ് നേതാവ് ക്യാമ്പയിനിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു. 
 

PREV
click me!

Recommended Stories

'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം
‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO