കാർഗിൽ ദിനം: ജവാൻമാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി; പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

Published : Jul 26, 2026, 01:10 PM IST
kargil vijay divas

Synopsis

കാർഗിൽ ദിനത്തിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കൂടുതൽ സാഹസങ്ങൾക്ക് മുതിരരുതെന്നും ഇന്ത്യ എല്ലാറ്റിനും പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. രാജ്യസുരക്ഷയ്ക്കാണ് മോദി സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ ചടങ്ങിൽ, കാർഗിൽ ദിനത്തിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. 

കൂടുതൽ സാഹസങ്ങൾക്ക് മുതിരരുതെന്നും ഇന്ത്യ എല്ലാറ്റിനും പൂർണ സജ്ജമാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയുടെ പ്രദേശം പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. പാക് സൈന്യം ഭീകരർക്ക് ഒപ്പം പ്രവർത്തിക്കുകയാണെന്നും ഭീകരവാദം പാക് സർക്കാരിന്റെ തന്നെ ഭാഗമാണെന്നും വിമർശിച്ച രാജ്നാഥ് സിംഗ്, ഓപ്പറേഷൻ സിന്ദൂറിലൂടെ എന്തും സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചതായും ഓർമ്മിപ്പിച്ചു.

പാകിസ്ഥാന് ഇന്ത്യയോട് ചർച്ച വേണം എന്നുണ്ടെങ്കിൽ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. മറ്റ് വിഷയങ്ങൾ ഒന്നും തന്നെ ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി ചർച്ച ചെയ്യാനില്ലെന്നും, പാകിസ്ഥാനുമായി യാതൊരുവിധ സാധാരണ ചർച്ചകൾക്കും ഇന്ത്യ തയ്യാറല്ലെന്ന നിലപാടുമാണ് അദ്ദേഹം ആവർത്തിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്രത്തെ വിടാതെ രാഹുൽ; 'അമിത് ഷാ ഉത്തരം പറഞ്ഞേ തീരൂ...സമരം ചെയ്ത വിദ്യാർഥികളെ കൊല്ലാൻ ആരാണ് നിർദേശം നൽകിയത്'
ബിജെപിക്ക് അടുത്ത ഷോക്ക്! സിജെപിയെ പോലെ അടുത്ത കൂട്ടായ്മ, ലക്ഷ്യം നിതിൻ ഗഡ്കരി; ഇ20 ജനതാ പാര്‍ട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്