ബിജെപിക്ക് അടുത്ത ഷോക്ക്! സിജെപിയെ പോലെ അടുത്ത കൂട്ടായ്മ, ലക്ഷ്യം നിതിൻ ഗഡ്കരി; ഇ20 ജനതാ പാര്‍ട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്

Published : Jul 26, 2026, 12:08 PM IST
e20 janata party

Synopsis

ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് 'ഇ 20 ജനതാ പാര്‍ട്ടി' എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ മൂവ്മെന്‍റ് സജീവമായി. എന്നാൽ, എഥനോൾ ചേർത്ത പെട്രോൾ വാഹനങ്ങൾക്ക് സുരക്ഷിതമാണെന്നും എഞ്ചിൻ തകരാറുകൾ ഉണ്ടാക്കുമെന്ന പ്രചാരണം തെറ്റാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

ന്യൂഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച് പുതിയ സോഷ്യൽ മീഡിയ മൂവ്മെന്‍റ്. ഇ 20 ജനതാ പാര്‍ട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഇ 20 ജനതാ പാർട്ടി 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്‍റെയും അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ' എന്നാണ് എക്സ് അക്കൗണ്ടിന്‍റെ ബയോയിൽ പറയുന്നത്. ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്ന് ഇവര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.

എന്നാല്‍, രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ലെന്നും പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്‍റിനെ അറിയിച്ചിരുന്നു. അതേ സമയം 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുമെന്നും മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നും സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായും തള്ളുകയാണ് കേന്ദ്രം. നീതി ആയോഗ് അടക്കമുള്ള വിവിധ ഏജൻസികളുടെ ലാബ് പരിശോധനകളിലും പ്രായോഗിക പഠനങ്ങളിലും ഇ20 ഇന്ധനം എഞ്ചിനുകൾക്ക് അസാധാരണമായ തകരാറുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയെന്ന് കേന്ദ്രം പറയുന്നു. രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിൽ (പഴയ മോഡലുകൾ ഉൾപ്പെടെ) എഥനോൾ കാരണം എഞ്ചിൻ തകരാർ സംഭവിച്ചതായി ഒറ്റ പരാതിയും ലഭിച്ചിട്ടില്ല. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കൾക്കും സമാനമായ അനുഭവമാണുള്ളത്. നിലവിൽ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും ഇ15, ഇ20 പെട്രോളിൽ ഓടുന്നവയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയോധ്യ സംഭാവനക്കൊള്ള: ഇനി കേസന്വേഷിക്കാൻ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ; എസ്ഐടി പുനഃസംഘടിപ്പിച്ച് യുപി സർക്കാർ
എസ്എഫ്ഐക്കും എഐഎസ്എഫിനും പേരെടുത്ത് പറഞ്ഞ് സിജെപിയുടെ നന്ദി; സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചുവെന്ന് കുറിപ്പ്