കർണാടകയിൽ ഡികെ മാജിക്, 'കൈ' പിടിയിൽ ആടിയുലഞ്ഞ് ബിജെപി; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമോ?

Published : May 13, 2023, 10:14 AM ISTUpdated : May 13, 2023, 10:51 AM IST
കർണാടകയിൽ ഡികെ മാജിക്, 'കൈ' പിടിയിൽ ആടിയുലഞ്ഞ് ബിജെപി; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമോ?

Synopsis

കോൺഗ്രസ് പാളയങ്ങളിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ്. എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ഇവിടെ കാണാനാകുന്നത്.

ബെംഗളുരു : കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പാളയം ആവേശത്തിൽ. കർണാടകയിൽ ഡികെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 114 സീറ്റുകളുടെ ലീഡാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. 44.4ശതമാനം വോട്ട് കോൺഗ്രസ് ഇതുവരെ നേടിക്കഴിഞ്ഞു. എന്നാൽ 75 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 30 സീറ്റുകളുടെ ലീഡ് നിലയാണ് ജെഡിഎസിനുള്ളത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ലഭിക്കേണ്ടത്. ഓൾഡ് മൈസൂരിലെ 64 സീറ്റുകളിൽ കോൺഗ്രസ്‌ 38, ബിജെപി 6, ജെഡിഎസ് 18, മറ്റുള്ളവർ 2 എന്നിങ്ങനെയാണ് ലീഡ്. തീരദേശ കർണാടകയിൽ 19 സീറ്റുകളിൽ കോൺഗ്രസ്‌ 6, ബിജെപി 13 ഉം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 

കോൺഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കടന്ന് കഴിഞ്ഞു. ഇതോടെ കോൺഗ്രസ് പാളയങ്ങളിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ്. എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ഇവിടെ കാണാനാകുന്നത്. ജെഡിഎസ് നിർണ്ണായകമാകുമെന്ന സുചനകളും ലഭിക്കുന്നുണ്ട്. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെഡിഎസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് വ്യക്തമാക്കുന്നത്. 

Read More : കർണാടക ആദ്യ ഫലസൂചന: പോസ്റ്റൽ വോട്ടിൽ കോൺഗ്രസ് മുന്നിൽ, തൊട്ടുപിന്നിൽ ബിജെപി, നിർണ്ണായകമാകുമോ ജെഡിഎസ്?

കോൺഗ്രസിന് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിൽ കർണാടകയിൽ ഓപ്പറേഷൻ താമരയ്ക്ക് സാധ്യതയുണ്ട്. ഇതോടെ എംഎൽഎമാരെ മാറ്റേണ്ടി വരുമെന്നുമുളള ആശങ്കകളുണ്ട്. എന്നാൽ കേവല ഭൂരിപക്ഷം ലഭിച്ചാൽ ഇത്തരം ആശങ്കകൾക്ക് സ്ഥാനമില്ല. സംഘടനാ പ്രവർത്തനം ശക്തമാക്കിക്കൊണ്ട് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ നയിച്ച കോൺഗ്രസ് വിജയത്തിലേക്ക് മുന്നേറുന്നതോടെ കർണാടകയിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന് വ്യക്തമാകുകയാണ്. 

Read More : കർണാടക തെരഞ്ഞെടുപ്പ്: നേതാക്കളുടെ വിജയത്തിന് യാഗവുമായി കോൺഗ്രസ്, യജ്ഞം എഐസിസി ഓഫീസിന് മുന്നിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ