കന്നട പോര്; പ്രചാരണത്തിന് അനിൽ ആന്‍റണിയും, കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ പിടിക്കാന്‍ ബിജെപി നീക്കം

Published : Apr 27, 2023, 03:04 PM IST
കന്നട പോര്; പ്രചാരണത്തിന് അനിൽ ആന്‍റണിയും, കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ പിടിക്കാന്‍ ബിജെപി നീക്കം

Synopsis

പ്രധാനമന്ത്രി പങ്കെടുത്ത 'യുവം' പരിപാടിയിൽ അനിൽ ആന്‍റണിക്ക് മുന്‍ നിരയില്‍ സ്ഥാനം ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ എ കെ ആന്‍റണിയുടെ മകനെ ഇറങ്ങി കോണ്‍ഗ്രസ് ശക്തി പ്രദേശങ്ങളില്‍ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം.

ദില്ലി: അടുത്ത മാസം നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് അനിൽ ആന്‍റണിയും പങ്കെടുക്കും. മെയ് 1, 2 തീയതികളിലാണ് അനിൽ ആൻ്റണി പ്രചാരണത്തിനിറങ്ങുക. പ്രധാനമന്ത്രി പങ്കെടുത്ത 'യുവം' പരിപാടിയിൽ അനിൽ ആന്‍റണിക്ക് മുന്‍ നിരയില്‍ സ്ഥാനം ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ എ കെ ആന്‍റണിയുടെ മകനെ ഇറങ്ങി കോണ്‍ഗ്രസ് ശക്തി പ്രദേശങ്ങളില്‍ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം.

അതിനിടെ, യുവം പരിപാടിയിൽ അനിൽ ആന്റണി നടത്തിയ പ്രസം​ഗത്തിലെ പിഴവ് സോഷ്യൽ മീഡിയയിൽ വൈറലായി. 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമർശമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അനിൽ ആന്റണിയെ പരിഹസിച്ച് രം​ഗത്തെത്തി. എന്നാല്‍, പ്രസംഗത്തിൽ വന്നത് ചെറിയ പിശകാണെന്നും താനുദ്ദേശിച്ചത് 25 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണെന്നും അനില്‍ ആന്‍റണി പിന്നീട് വിശദീകരിച്ചു. 

Also Read: യുവം പരിപാടിയിലെ പ്രസംഗത്തിൽ പിഴവ്, ഉദ്ദേശിച്ചത് 25 വർഷം: അച്ഛൻ വിരമിച്ചയാളെന്നും അനിൽ ആന്റണി

കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക. വോട്ടെണ്ണൽ മേയ് 13ന് ആണ്.  
ഭിന്നശേഷിക്കാർക്കും എൺപതു വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ്
കര്ണാടകയിലുള്ളത്.  9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും