കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ, ബിജെപിയും കോണ്‍ഗ്രസും നേടുന്ന സീറ്റ് ഇങ്ങനെ...

Published : Mar 31, 2023, 09:20 AM IST
കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ, ബിജെപിയും കോണ്‍ഗ്രസും നേടുന്ന സീറ്റ് ഇങ്ങനെ...

Synopsis

സർവേ പ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 43 ശതമാനം ബിജെപിക്കും 37 ശതമാനം വോട്ട് കോൺഗ്രസിനും ലഭിക്കുമെന്ന്  എഡ്യൂപ്രസ് ഗ്രൂപ്പ് ചെയർമാന്‍ ജോർജ് കുട്ടി വ്യക്തമാക്കി.

ബെംഗളൂരു: കർണാടകയിൽ ഭരണകക്ഷിയായ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ. ബിജെപി 110 മുതല്‍ 120 സീറ്റുകൾ വരെ നേടി ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്നാണ്  എഡ്യൂപ്രസ് ഗ്രൂപ്പ് നടത്തിയ അഭിപ്രായ സർവേ ഫലം.  70-80 സീറ്റുകൾ നേടി കോണ്‍ഗ്രസ് രണ്ടാമതെത്തുമെന്നും സര്‍വേയില്‍ പറയുന്നു. ജനതാദൾ-സെക്കുലർ 10 മുതൽ 15 വരെ സീറ്റുകൾ നേടുമെന്നും, മറ്റുള്ളവർക്ക് 4 മുതൽ 9 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേ ഫലം പറയുന്നു.

മാർച്ച് 25മുതല്‍ നും 30 വരെ എഡ്യൂപ്രസ് ഗ്രൂപ്പ് സംസ്ഥാനത്തെ 50 മണ്ഡലങ്ങളിലും 183 പോളിംഗ് ബൂത്തുകളിലുമായി 18,331 പേർക്കിടയിൽ നടത്തിയ സര്‍വേയിലാണ് ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വ്യക്തമാക്കുന്നത്.  സർവേ പ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 43 ശതമാനം ബിജെപിക്കും 37 ശതമാനം വോട്ട് കോൺഗ്രസിനും ലഭിക്കുമെന്ന്  എഡ്യൂപ്രസ് ഗ്രൂപ്പ് ചെയർമാന്‍ ജോർജ് കുട്ടി വ്യക്തമാക്കി. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരുപ്പ മുഖ്യമന്ത്രിയായിക്കാണമെന്നാണ് സർവേയിലെ ഭൂരിപക്ഷ അഭിപ്രായം. സർവേയില്‍ പങ്കെടുത്തവരില്‍ 23 ശതമാനം പേരും യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടു.  

മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടറാണ് സർവേയിൽ പങ്കെടുത്തവരിൽ അടുത്ത ജനപ്രിയ നേതാവ്. 22 ശതമാനം പേര്‍ ജഗദീഷ് ഷെട്ടാര്‍ അടുത്ത കർണാടക മുഖ്യമന്ത്രിയാണമെന്ന് അഭിപ്രായപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് 20 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.  കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ. ശിവകുമാർ 19 ശതമാനം വോട്ടോടെ നാലാം സ്ഥാനത്തുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻ കർണാടക മുഖ്യമന്ത്രിയും ജനതാദൾ സെക്യുലറിന്റെ മുതിർന്ന നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയെ  10 ശതമാനം പേരാണ് പിന്തുണച്ചത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക്  5 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 

അതേസമയം കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി - സി വോട്ടർ പ്രവചനം. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളിലാണ് വിജയം നേടിയേക്കുക. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനമുണ്ട്. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

Read More : 'ജനാധിപത്യത്തിന്‍റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷ'; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ ജര്‍മ്മനി

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി