കന്നുകാലി കശാപ്പ് നിരോധന ബില്‍: കർണാടകത്തില്‍ ഓർഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി

By Web TeamFirst Published Dec 13, 2020, 10:28 AM IST
Highlights

ഉപരിസഭ ചേരാന്‍ ചെയർമാന്‍ തയാറാകുന്നില്ലെങ്കില്‍ ഓർഡിനന്‍സ് ഇറക്കാനാണ് ശ്രമിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തെ നിയമനിർമാണ സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ചെയർമാന്‍ പ്രതാപ് ചന്ദ്ര ഷെട്ടി സഭ പിരിച്ചുവിട്ടിരുന്നു. 

കർണാടകത്തില്‍ കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിർമാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓർഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി. ബില്‍ അവതരിപ്പിക്കാന്‍, വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവ‍ർണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

എന്നാൽ ഉപരിസഭ ചേരാന്‍ ചെയർമാന്‍ തയാറാകുന്നില്ലെങ്കില്‍ ഓർഡിനന്‍സ് ഇറക്കാനാണ് ശ്രമിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തെ നിയമനിർമാണ സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ചെയർമാന്‍ പ്രതാപ് ചന്ദ്ര ഷെട്ടി സഭ പിരിച്ചുവിട്ടിരുന്നു. ഷെട്ടിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി അനുമതി തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് വിപുലമായ അധികാരങ്ങൾ നല്‍കുന്ന ബില്ലിലെ വ്യവസ്ഥകൾക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമാണുയരുന്നത്.

സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും, വസ്തുവകകൾ പിടിച്ചെടുക്കാനും എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നല്‍കുന്നുണ്ട്. മാത്രമല്ല നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. 
 

click me!