രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Published : Jun 29, 2024, 09:26 PM IST
രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Synopsis

കൂടുതൽ ഉപമുഖ്യമന്ത്രിമാരെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്നാണ് ഡികെ പക്ഷത്തിന്റെ ആവശ്യം. തർക്കം മുറുകിയ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. 

ദില്ലി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പദവി കൈമാറണമെന്ന ആവശ്യം ചില എംഎൽഎമാർ ഉയർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരെ എത്തിക്കണമെന്ന ആവശ്യം സിദ്ധരാമയ്യ ക്യാമ്പും മുന്നോട്ട് വെച്ചിരുന്നു.

ലിംഗായത്, ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്നായിരുന്നു ആവശ്യമുയർന്നത്. ഏക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിനെ ലക്ഷ്യമിട്ടാണ് ഈ നീക്കം. കൂടുതൽ ഉപമുഖ്യമന്ത്രിമാരെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്നാണ് ഡികെ പക്ഷത്തിന്റെ ആവശ്യം. തർക്കം മുറുകിയ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. 

 

 

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം