
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ആരാണെന്ന തീരുമാനം ഇന്നുണ്ടായേക്കില്ല. ഇക്കാര്യത്തിൽ ദില്ലിയിലാകും തീരുമാനമുണ്ടാകുക എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായി ഡി കെ ശിവകുമാർ കരുനീക്കം ശക്തമാക്കിയതോടെയാണ് ഇത്. ഇന്നത്തെ നിയമസഭ കക്ഷി യോഗത്തിൽ സമവായമുണ്ടാകില്ലെന്ന് ഉറപ്പായതോടെ ഹൈക്കമാന്റ് മൂന്ന് നിരീക്ഷകരെ സംസ്ഥാനത്ത് ചുമതലപ്പെടുത്തി.
സുശീൽ കുമാർ ഷിണ്ടെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബറിയ എന്നിവർ വൈകിട്ടോടെ ബെംഗളൂരുവിലെത്തും. കർണാടകത്തിൽ മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം കുറഞ്ഞത് രണ്ടോ മൂന്നോ ദിവസം നീളാൻ സാധ്യതയുണ്ട്. തീരുമാനം പ്രഖ്യാപിക്കുന്നത് ദില്ലിയിൽ തന്നെ ആയിരിക്കും എന്നാണ് ഒടുവിൽ പുറത്തുവരുന്ന സൂചനകളും. ഇന്ന് വൈകുന്നേരം 5.30 നാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ യോഗം ചേരുക.
രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷം: പദയാത്ര തുടരുന്നു; സച്ചിൻ പൈലറ്റിനെ തള്ളി സുഖ്‌വിന്ദർ സിങ് രൺധാവ