ബെംഗളൂരു നഗരത്തിൽ ക്യാമ്പ് ചെയ്തടക്കം മോദി നയിച്ചത് 42 റാലികളായിരുന്നു. ഇവയില്‍ ജയിച്ചത് 21 ഇടത്ത് മാത്രമാണ്. ബിജെപിയുടെ ഏറ്റവും വലിയ താരപ്രചാരകന്റെ സ്ട്രൈക്ക് റേറ്റ് വെറും 50 ശതമാനമായ കാഴ്ചയാണ് കര്‍ണാടകയില്‍ കണ്ടത്

ബെംഗളുരു: കർണാടക തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്തിയ നേതാക്കളിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് രാഹുൽ ഗാന്ധിക്കെന്ന് റിപ്പോര്‍ട്ട്. രാഹുലിന്റെ റാലികൾ നടന്ന 22 മണ്ഡലങ്ങളിൽ 16 ഇടങ്ങളിലും കോൺഗ്രസ് ജയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 42 മഹാറാലികൾ നടത്തിയെങ്കിലും പകുതി സീറ്റുകളിൽ മാത്രമാണ് ബിജെപി ജയിച്ചത്

നിലനിൽപ്പിനായുള്ള പോരാട്ടത്തിനായി കർണാടകത്തിൽ തെരഞ്ഞെടുപ്പിന് ഇറങ്ങിയ കോൺഗ്രസ്സിന്റെ താര പ്രചാരകൻ രാഹുൽ ഗാന്ധിയായിരുന്നു. രാഹുൽ നേരിട്ട് പ്രചാരണത്തിനിറങ്ങിയ 22 ഇടങ്ങളിൽ 16 ഇടങ്ങളിലും കോൺഗ്രസിന് ജയിക്കാനായി. സ്ട്രൈക്ക് റേറ്റ് 72.7 ശതമാനം. ഇതോടൊപ്പം മസങ്ങൾക്ക് മുന്‍പ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ബിജെപിക്ക് അടിപതറി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാടടച്ചുള്ള പ്രചാരണങ്ങൾ കർണാടകത്തിൽ ക്ലച്ച് പിടിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബെംഗളൂരു നഗരത്തിൽ ക്യാമ്പ് ചെയ്തടക്കം മോദി നയിച്ചത് 42 റാലികളായിരുന്നു. ഇവയില്‍ ജയിച്ചത് 21 ഇടത്ത് മാത്രമാണ്. ബിജെപിയുടെ ഏറ്റവും വലിയ താരപ്രചാരകന്റെ സ്ട്രൈക്ക് റേറ്റ് വെറും 50 ശതമാനമായ കാഴ്ചയാണ് കര്‍ണാടകയില്‍ കണ്ടത്.

27 ഇടങ്ങളിൽ റാലിക്കെത്തിയ 17 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച പ്രിയങ്കാഗാന്ധിയുടെ പ്രഹരശേഷി 63 ശതമാനമാണ്. പ്രചാരണത്തിന്റെ സ്വാധീന ശേഷിയിൽ സഹോദരൻ രാഹുലിന് തൊട്ടുപിന്നിൽ പ്രിയങ്കയാണുള്ളത്. അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് ചാണക്യനായ അമിതഷായ്ക്കും ഇക്കുറി കന്ന‍ഡ മനസ്സിൽ കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. 36 റാലികൾ നടത്തിയെങ്കിലും ജയം 11 ഇടത്ത് മാത്രമാണ് ഉണ്ടായത്. സ്ട്രൈക്ക് റേറ്റ് 36.7 ശതമാനം

ബിജെപിയുടെ തോൽവിക്ക് കാരണങ്ങൾ പലത്, സമുദായങ്ങളിൽ നിന്ന് വോട്ട് ചർച്ചയുണ്ടായെന്ന് ബസവരാജ ബൊമ്മൈ

YouTube video player