
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര ഇഡിയുടെ അറസ്റ്റിൽ. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വീരേന്ദ്രയെ സിക്കിം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബെംഗളൂരുവിലെത്തിക്കും എന്നാണ് വിവരം. ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയത് അനധികൃതമായ 12 കോടി രൂപയാണ്.
കൂടാതെ എംഎല്‍എയുടെ വീട്ടില്‍ നിന്നും ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്. വീരേന്ദ്ര നിരവധി ഒൺലൈൻ ബെറ്റിംഗ് ആപ്പുകൾ പ്രവർത്തിപ്പിച്ചെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്. വീരേന്ദ്ര അറസ്റ്റിലായത് സിക്കിമിൽ ഓൺലൈൻ ചൂതാട്ട കേന്ദ്രം ലീസിന് എടുക്കാനെത്തിയപ്പോഴാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam