കർണാടക ഉപമുഖ്യമന്ത്രിക്കും കൊവിഡ്; ഭരണതലത്തില്‍ കൊവിഡ് പടരുന്നു

By Web TeamFirst Published Sep 22, 2020, 10:32 PM IST
Highlights

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാം​ഗം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കർണാടക റായ്ച്ചൂരിൽ നിന്നുള്ള ബിജെപി എം പി അശോക് ഗസ്‌തിയാണ് മരിച്ചത്.

ബംഗലൂരു: കർണാടക ഉപമുഖ്യമന്ത്രിയും പൊതുമാരമത്ത് സാമൂഹ്യക്ഷേമ മന്ത്രിയുമായ ഗോവിന്ദ് എം കർജോളിന് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ നിരീക്ഷണത്തിലേക്ക് മാറി. യെദ്യൂരപ്പ മന്ത്രിസഭയിൽ കോവിഡ് ബാധിതനാകുന്ന പന്ത്രണ്ടാമത്തെ മന്ത്രിയാണ്. ഇന്ന് നടന്ന സഭാ സമ്മേളനത്തിൽ അടക്കം പങ്കെടുത്തിരുന്നു. 60ൽ അധികം എംഎൽഎമാർക്കും കർണാടകത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാം​ഗം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കർണാടക റായ്ച്ചൂരിൽ നിന്നുള്ള ബിജെപി എം പി അശോക് ഗസ്‌തിയാണ് മരിച്ചത്. രണ്ടാഴ്ചയായി ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ജൂലൈ 22നാണ് അശോക് ​ഗസ്തി രാജ്യസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തത്. സെപ്തംബർ രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം ​ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. 

click me!