
ബെംഗളൂരു: പൊലീസ് സ്റ്റേഷനിലെ ഓഫിസ് ശുചിമുറിയിൽ പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡിവൈഎസ്പി അറസ്റ്റിൽ. തുമകുരുവിലെ മധുഗിരി ഡിവൈഎസ്പിയായിരുന്ന ബി രാമചന്ദ്രപ്പയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയും കോൺഗ്രസിൻ്റെ ജി പരമേശ്വരയുടെ നിയമസഭാ മണ്ഡലമായ കൊരട്ടഗെരെ ഏരിയയിലാണ് രാമചന്ദ്രപ്പയെ ഡിവൈഎസ്പിയായി നിയമിച്ചത്. രാമചന്ദ്രപ്പ യുവതിക്കൊപ്പം ശുചിമുറിക്കുള്ളിൽ നിൽക്കുന്നതായി കാണിക്കുന്ന 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വ്യാഴാഴ്ചയാണ് വൈറലായത്.
പരാതി നൽകാൻ യുവതി മറ്റു ചിലർക്കൊപ്പം മധുഗിരി പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇതിനിടെ ഡിവൈഎസ്പി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തന്ത്രപൂർവം ശുചിമുറിയിലേക്ക് എത്തിക്കുകയും ചെയ്തു. ശേഷം ഡിവൈഎസ്പിയും ശുചിമുറിയിൽ കയറി. എന്നാൽ, ആരോ മൊബൈൽ ഫോൺ റെക്കോർഡിങ് ഓണാക്കി ബാത്ത്റൂമിലെ ജനലിൽ വെച്ചിരുന്നു.
Read More... ബാങ്കോക്കിൽ നിന്ന് മുംബൈ വഴി കേരളത്തിലേക്ക് 4 കോടിയുടെ കഞ്ചാവ്, കമ്മീഷൻ മോഹിച്ച് ചെയ്തതെന്ന് കോഴിക്കോട്ടുകാരൻ
35 സെക്കൻ്റിനു ശേഷം യുവതി ഫോൺ കണ്ടെത്തിയതോടെ വീഡിയോ നിലച്ചു. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് തുമകുരു എസ്പി അശോക് കെവി നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഐജിക്ക് സമർപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രപ്പയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam