മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തിൽ മാത്രം,സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് കര്‍ണാടകം

Published : Apr 26, 2023, 10:55 AM ISTUpdated : Apr 26, 2023, 10:58 AM IST
മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തിൽ മാത്രം,സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് കര്‍ണാടകം

Synopsis

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. പിന്നോക്ക മുസ്‌ലിംകൾക്ക് ഇതിനകം തന്നെ ഇഡബ്ല്യുഎസ് പ്രകാരം സംവരണമുണ്ടെന്നും സുപ്രീംകോടതിയില്‍ സത്യാവങ്ങ്മൂലം 

ബംഗലൂരു:നാല് ശതമാനം മുസ്ലീം സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് കർണാടക സർക്കാർ .മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. പിന്നോക്ക മുസ്‌ലിംകൾ ഇതിനകം തന്നെ ഇഡബ്ല്യുഎസ് പ്രകാരം സംവരണമുണ്ട് മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തിൽ മാത്രമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ ഇത് ബാധകമല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സംവരണം എടുത്ത കളഞ്ഞ സമയത്തെ കുറിച്ചുള്ള ഹർജിക്കാരുടെ വാദം അപ്രധാനമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്ക് ഏർപ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം.തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുൻപായിരുന്നു ഈ തീരുമാനം . ഒരു  പഠനവും നടത്താതെ സംവരണം ഇല്ലാതാക്കിയ തീരുമാനം ചോദ്യം ചെയ്തു വിവിധ മുസ്‌ലിം സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.സംവരണം പിൻവലിക്കാനുള്ള തീരുമാനം തെറ്റായ അനുമാനത്തിന്‍റെ  അടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി വാക്കാൽ വിമർശിച്ചിരുന്നു. തിടുക്കപ്പെട്ടുള്ള തീരുമാനത്തിന്റെ കാരണമെന്തായിരുന്നുവെന്നും ജഡ്ജിമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് ചോദിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് കര്‍ണാടകം സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ