ഹിജാബ് വിവാദം : വിദ്യാർത്ഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല; കർണാടക ഹൈക്കോടതി

Web Desk   | Asianet News
Published : Feb 08, 2022, 05:02 PM IST
ഹിജാബ് വിവാദം : വിദ്യാർത്ഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല; കർണാടക ഹൈക്കോടതി

Synopsis

ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീത എന്ന് പറഞ്ഞ കോടതി സമാധാനം നിലനിർത്തണമെന്നും അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ശാന്തരാകണം. സമാധാന അന്തരീക്ഷം തർക്കരുത് എന്നും കോടതി പറഞ്ഞു.

ബം​ഗളൂരു: ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ലെന്ന് കർണാടക ഹൈക്കോടതി (Karnaka Highcourt) . വികാരങ്ങൾ മാറ്റിനിരത്തി ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിർദ്ദേശിച്ചു.

ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീത എന്ന് പറഞ്ഞ കോടതി സമാധാനം നിലനിർത്തണമെന്നും അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ശാന്തരാകണം. സമാധാന അന്തരീക്ഷം തർക്കരുത് എന്നും കോടതി പറഞ്ഞു. കേസ് നാളെ 2.30ന് വീണ്ടും പരിഗണിക്കും. 

അതേസമയം, ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  സർക്കാർ അവധി പ്രഖ്യാപിച്ചു. 3 ദിവസത്തേക്കാണ് അവധി. ഹൈസ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ
ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'