
ബംഗ്ലൂരു : പകർപ്പവകാശ ലംഘന പരാതിയിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കർണ്ണാടക ഹൈക്കോടതിയുടെ നോട്ടീസ്. കന്നട ചിത്രമായ കെജിഎഫ് 2 ലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയിലുപയോഗിച്ചതിനാണ് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിക്കൊപ്പം, പാർട്ടി വക്താവ് ജയറാം രമേശ്, സോഷ്യൽ മീഡിയ വിഭാഗം ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവർക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. പകർപ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് നടപടി.
നേരത്തെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച് കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ സിവിൽ കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം, കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനായിരുന്നു നടപടി. ഇതിനെതിരെ കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കുകയുമായിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക്, സോണിയാ ഗാന്ധി വിളിച്ച നയരൂപീകരണ യോഗം ഇന്ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam