Hijab : അനുവദിക്കില്ല; 25ാം അനുച്ഛേദം ഹിജാബിന് ബാധകമല്ലെന്ന് കർണാടക സ‍ർക്കാർ; ഹൈക്കോടതിയിൽ ഇന്ന് നി‍ർണായക വാദം

Web Desk   | Asianet News
Published : Feb 22, 2022, 12:27 AM IST
Hijab : അനുവദിക്കില്ല; 25ാം അനുച്ഛേദം ഹിജാബിന് ബാധകമല്ലെന്ന് കർണാടക സ‍ർക്കാർ; ഹൈക്കോടതിയിൽ ഇന്ന് നി‍ർണായക വാദം

Synopsis

ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്നും കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു

ബെംഗളൂരു: ഹിജാബ് നിരോധവുമായി (Hijab Ban) ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ (Karnataka High Court) ഇന്നും വാദം തുടരും. ഫുള്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഭരണഘടനാപരമായ വിഷയങ്ങള്‍ പരിശോധിക്കാനുള്ളതിനാല്‍ വാദം തുടരുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. വിഷയത്തിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്.  ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ (Karnataka Goverment) ഹൈക്കോടതിയില്‍ ആവർത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ (Hijab Ban) വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി (Plea) ഹൈക്കോടതി (karnataka High court) പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട് ആവ‍ർത്തിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്നും കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു.

ഖുറാന്‍ മുന്‍നിര്‍ത്തി ഹിജാബിനുവേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല; കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍

വസ്ത്രവും ഭക്ഷണവും മതാചാരങ്ങളുടെ ഭാഗമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. പ്രത്യേക മതവിഭാഗത്തിനായി ഇക്കാര്യത്തില്‍ ഇളവ് നല്‍കാനാവില്ല. ശബരിമല കേസിലും മുത്തലാഖ് കേസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഭരണഘടനയുടെ 25ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്നും കർണാടക സർക്കാർ വാദിച്ചു. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും രൂക്ഷമായ വാദമാണ് കോടതിയില്‍ അരങ്ങേറിയത്. ഹിജാബ് മതാചാരത്തിന്റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും, ഹിജാബ് നിര്‍ബന്ധമാക്കാന്‍ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

ഹിജാബ് വിവാദത്തില്‍ കോടതി വിധി അനുസരിക്കും'; യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകമെന്ന് അമിത് ഷാ

അതിനിടെ ഹിജാബ് വിവാദത്തിൽ (Hijab Controversy) നിലപാട് വ്യക്തമാക്കി ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) രംഗത്തെത്തി. വിഭജന ശക്തികൾക്ക് കോടതിയിൽ തിരിച്ചടിയേല്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും യുണിഫോം എല്ലാവർക്കും ബാധകമെന്നും അമിത് ഷാ പറഞ്ഞു. കർണ്ണാടക ഹൈക്കോടതിയിൽ കേസ് തുടരുമ്പോഴാണ് അമിത് ഷാ നിലപാട് വ്യക്തമാക്കുന്നത്. യൂണിഫോം എല്ലാവർക്കും ബാധമകമാണ് എന്ന് അമിത് ഷാ ഒരു മാധ്യമത്തോട് പറഞ്ഞു. എല്ലാ സമുദായങ്ങളും ഇത് ഒരുപോലെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിജാബ് വിഷയം സമൂഹത്തെ വിഭജിക്കാൻ ചിലർ ഉപയോഗിക്കുന്നു. ഇവർക്ക് കോടതിയിൽ തിരിച്ചടി ഏല്‍ക്കും എന്നാണ് പ്രതീക്ഷ. വിധി എന്തായാലും അത് സർക്കാർ അനുസരിക്കുമെന്നും അമിത് ഷാ നിലപാട് പറഞ്ഞിട്ടുണ്ട്.

ഹിജാബ്: ചികിത്സാരീതി ആകുമ്പോഴേക്കും ആന ചെരിയുമെന്ന് ഹർജിക്കാർ; ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?