16കാരിയായ പ്രതിശ്രുത വധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

Published : May 10, 2024, 06:50 PM IST
16കാരിയായ പ്രതിശ്രുത വധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

Synopsis

പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്നു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു.

ബെം​ഗളൂരു: 16കാരായായ പ്രതിശ്രുത വധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. .കർണാടകയിലെ മടിക്കേരിയിൽ ആണ് സംഭവം. പ്രകാശിനെ (32) ഹിമ്മിയാല ​ഗ്രാമത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് കർണാടക പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. 10ാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.  പെൺകുട്ടിയുടെ തല എടുത്ത ശേഷം ഇയാൾ  രക്ഷപ്പെട്ടു. തിരച്ചിലിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്നു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു. തുടർന്ന് വിവാഹത്തിൽനിന്ന് ഇരുകുടുംബങ്ങളും പിന്മാറുകയും പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായാൽ വിവാഹം നടത്താമെന്നും അറിയിച്ചു. ഇതിൽ പ്രകോപിതനായി പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

പെൺകുട്ടിയുടെ പിതാവിനെ ചവിട്ടുകയും അമ്മയെ മൂർച്ചയുള്ള വസ്തു കൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ പെൺകുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് 100 മീറ്ററോളം കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അച്ഛനെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ