വിവാഹ മോചന ഹർജി പിൻവലിക്കാൻ തയ്യാറായില്ല; ഭാര്യയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി ഭർത്താവ്

Published : Jan 24, 2025, 07:53 PM IST
വിവാഹ മോചന ഹർജി പിൻവലിക്കാൻ തയ്യാറായില്ല; ഭാര്യയുടെ വീടിന് മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി ഭർത്താവ്

Synopsis

കഴിഞ്ഞ ദിവസമാണ് മഞ്ജുനാഥ് ഭാര്യയുടെ വസതിക്ക് മുന്നിലെത്തിയത്. എന്നാൽ ഭാര്യ ഇയാളുമായി സംസാരിക്കാൻ തയ്യാറായില്ല. തനിക്ക് വിവാഹ മോചനം വേണമെന്നും ഹർജി പിൻവലിക്കില്ലെന്നും ഇവർ തീർത്തു പറഞ്ഞു.

ബെംഗളൂരു: കർണാടകയിൽ അകന്ന് കഴിയുന്ന ഭാര്യ വിവാഹ മോചന ഹർജി പിൻവലിക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കുനിഗൽ ടൗണിൽ താമസിക്കുന്ന 39 കാരനായ മഞ്ജുനാഥാണ് ഭാര്യയുടെ വസതിക്ക് മുന്നിലെത്തി തീ കൊളുത്തി ജീവനൊടുക്കിയത്. ക്യാബ് ഡ്രൈവറായ മഞ്ജുനാഥും ഭാര്യയും 2013ൽ  ആണ് വിവാഹിതരായത്. ഇവർക്ക് 9 വയസുള്ള ഒരു ആൺകുട്ടിയുമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതോടെ മഞ്ജുനാഥ് രണ്ടുവർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. പിന്നാലെ ഭാര്യ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു. എന്നാൽ, വിവാഹമോചന ഹർജി കോടതിയിൽ നിന്ന് പിൻവലിക്കണമെന്ന് ഭാര്യയെ ബോധ്യപ്പെടുത്താൻ  മഞ്ജുനാഥ് പലതവണ ശ്രമിച്ചു. എന്നാൽ ഭാര്യ വഴങ്ങിയില്ല. ഇതോടെയാണ്  നാഗർഭവി പ്രദേശത്തുള്ള ഭാര്യയുടെ വസതിക്ക് മുന്നിലെത്തിയ മഞ്ജുനാഥ് സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസമാണ് മഞ്ജുനാഥ് ഭാര്യയുടെ വസതിക്ക് മുന്നിലെത്തിയത്. എന്നാൽ ഭാര്യ ഇയാളുമായി സംസാരിക്കാൻ തയ്യാറായില്ല. തനിക്ക് വിവാഹ മോചനം വേണമെന്നും ഹർജി പിൻവലിക്കില്ലെന്നും ഇവർ തീർത്തു പറഞ്ഞു. ഇതോടെയാണ് മഞ്ജുനാഥ് കന്നാസിൽ കൊണ്ടുവന്ന പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്തത്. മഞ്ജുനാഥ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. മകന്‍റെ മരണത്തിന്  ഉത്തരവാദി ഭാര്യയാണെന്ന് മഞ്ജുനാഥിന്‍റെ മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ ജ്ഞാനഭാരതി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Read More :  ചെലവ് 70,000 കോടി ! ഇന്ത്യൻ നാവികസേനക്ക് കരുത്തേകാൻ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി