ദലിത് പുരോഹിതൻ ചവച്ചരച്ച ഭക്ഷണം വായിൽനിന്ന് വാങ്ങിക്കഴിച്ച് എംഎൽഎ; സാഹോദര്യത്തിന്റെ സന്ദേശമെന്ന് വിശദീകരണം

Published : May 23, 2022, 12:30 PM ISTUpdated : May 23, 2022, 12:35 PM IST
ദലിത് പുരോഹിതൻ ചവച്ചരച്ച ഭക്ഷണം വായിൽനിന്ന് വാങ്ങിക്കഴിച്ച് എംഎൽഎ; സാഹോദര്യത്തിന്റെ സന്ദേശമെന്ന് വിശദീകരണം

Synopsis

കർണാടകയിലെ കോൺ​ഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനാണ് ദലിത് പുരോഹിതൻ ചവച്ചരച്ച ഭക്ഷണം കഴിച്ചത്.

ബംഗളൂരു: സാഹോദര്യത്തിന്റെ സന്ദേശത്തിനായി ദലിത് പുരോഹിതൻ ചവച്ചരച്ച ഭക്ഷണം കഴിച്ച് കോൺ​ഗ്രസ് എംഎൽഎ. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കർണാടകയിലെ കോൺ​ഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനാണ് ദലിത് പുരോഹിതൻ ചവച്ചരച്ച ഭക്ഷണം കഴിച്ചത്. ഞായറാഴ്ച അംബേദ്കർ ജയന്തിയും ഈദ് മിലാനും പ്രമാണിച്ച് ബെം​ഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.  

പരിപാടിയിൽ എംഎൽഎ ദലിത് പുരോഹിതനോട് ഒരു കഷ്ണം മധുരപലഹാരം നൽകി. ദലിത് പുരോ​ഹിതനും പാത്രത്തിൽ നിന്നെടുത്ത് മധുരം നൽകാനൊരുങ്ങിയപ്പോൾ എംഎൽഎ തടഞ്ഞു. പുരോ​ഹിതന്റെ വായിലെ ഭക്ഷണം കൈയിലേക്ക് തുപ്പാൻ ആവശ്യപ്പെട്ടു. പുരോഹിതൻ മടിച്ചുനിന്നതോടെ എംഎൽഎ നിർബന്ധിച്ചു. ഒടുവിൽ പുരോ​ഹിതൻ ഭക്ഷണം കൈയിലേക്ക് തുപ്പിയ ഭക്ഷണം എംഎൽഎ എല്ലാവരുടെയും മുന്നിൽവെച്ച് കഴിച്ചു. ഈ സമയം സദസ്സിലുള്ളവരെല്ലാം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

 

 

നാല് തവണ എംഎൽഎ ആയിട്ടുള്ള സമീർ അഹമ്മദ് ഖാൻ മുമ്പ് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ചാമരാജ്പേട്ടിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗമാണ് ഇദ്ദേഹം.  ചിലർ സമുദായങ്ങൾക്കിടയിൽ വിള്ളൽ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. 

പണക്കല്യാണം; കടം വീട്ടാന്‍ പെണ്‍കുട്ടികളെ പടുവൃദ്ധര്‍ക്ക് ഭാര്യയായി നല്‍കുന്ന ക്രൂരത!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം