ബിജെപി അധികാരത്തിലെത്തിയ ശേഷം റോഡിലെ ഈദ് നമസ്കാരം അവസാനിപ്പിച്ചു: യോ​ഗി ആദിത്യനാഥ്

Published : May 23, 2022, 11:39 AM IST
ബിജെപി അധികാരത്തിലെത്തിയ ശേഷം റോഡിലെ ഈദ് നമസ്കാരം അവസാനിപ്പിച്ചു: യോ​ഗി ആദിത്യനാഥ്

Synopsis

''ബിജെപി സർക്കാർ സംസ്ഥാനത്തെ അനധികൃത കശാപ്പ് ശാലകൾ അടച്ചുപൂട്ടി. പശുക്കളെ സുരക്ഷിതമായും ആരോഗ്യത്തോടെയും പരിപാലിക്കാൻ ഗോശാലകൾ നിർമ്മിച്ചു''.

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈദ് ദിനത്തിൽ റോഡുകളിൽ നമസ്കരിക്കുന്നത് (Namaz) അവസാനിപ്പിച്ചെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് (Yogi Adityanath).  ഉത്തർപ്രദേശിൽ രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങൾ  ഉണ്ടായിട്ടില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. "ഉത്തർപ്രദേശിൽ രാമനവമി ഗംഭീരമായി ആഘോഷിച്ചു. ഒരിടത്തും അക്രമമുണ്ടായില്ല. ഉത്തർപ്രദേശിൽ ഈദിലും അൽവിദ ജുമയിലും (റമദാനിലെ അവസാന വെള്ളിയാഴ്ച) നമസ്‌കാരം റോഡിൽ നടന്നിട്ടില്ലെന്നും യോഗി പറഞ്ഞു.

2017 മുതൽ തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് ഒരു കലാപം പോലും ഉണ്ടായിട്ടില്ല. മുമ്പ് മുസാഫർനഗർ, മീററ്റ്, മൊറാദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ കലാപങ്ങൾ ഉണ്ടായി. മാസങ്ങളോളം കർഫ്യൂ ഏർപ്പെടുത്തി. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷമായി ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്ന് യോ​ഗി ചൂണ്ടിക്കാട്ടി. ബിജെപി സർക്കാർ സംസ്ഥാനത്തെ അനധികൃത കശാപ്പ് ശാലകൾ അടച്ചുപൂട്ടി. പശുക്കളെ സുരക്ഷിതമായും ആരോഗ്യത്തോടെയും പരിപാലിക്കാൻ ഗോശാലകൾ നിർമ്മിച്ചു. ആരാധനാലയങ്ങളിൽ നിന്ന് ഞങ്ങൾ ഉച്ചഭാഷിണികൾ നീക്കം ചെയ്തു. 700 ലധികം ആരാധനാലയങ്ങൾ പുനർനിർമിച്ചു- യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി
ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല