കൊവിഡ് പ്രതിരോധത്തിന് പണമില്ല; സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാനൊരുങ്ങി കര്‍ണാടക

By Web TeamFirst Published Apr 13, 2020, 4:43 PM IST
Highlights
സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍  11,215 കോടിയുടെ കുറവുണ്ടായി. അതേസമയം, ശമ്പളം, പെന്‍ഷന്‍, വായ്പ തിരിച്ചടവ്, പലിശ എന്നിവക്കായി 10000 കോടിയെങ്കിലും അധികം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ബെംഗളൂരു: കൊവിഡിനെ നേരിടാന്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി യെദിയൂരപ്പ. ബെംഗളൂരു നഗരത്തിലെ കണ്ണായ ഭൂമിയാണ് ലേലത്തിന് വെക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിവധ വകുപ്പുകളുമായി ചര്‍ച്ച നടത്തി. ബെംഗളൂരുവില്‍ 12,000 കോര്‍ണറുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടെന്നാണ് കണക്ക്.
2.37 ലക്ഷം കോടി രൂപയുടെ ബജറ്റാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ണാടക അവതരിപ്പിച്ചത്. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍  11,215 കോടിയുടെ കുറവുണ്ടായി. അതേസമയം, ശമ്പളം, പെന്‍ഷന്‍, വായ്പ തിരിച്ചടവ്, പലിശ എന്നിവക്കായി 10000 കോടിയെങ്കിലും അധികം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. ബെംഗളൂരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍ വെച്ചാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ലോക്ക് ഡൗൺ കാലത്തെ സങ്കടക്കാഴ്ചകളിൽ ഒന്നാണിത്; സൗജന്യ ഉച്ചഭക്ഷണത്തിന്റെ ക്യൂ തുടങ്ങുന്നത് രാവിലെ 6 മണി മുതൽ!

നഗരത്തിലെ അനധികൃത കെട്ടിടങ്ങള്‍ നിയമസാധുത നല്‍കുന്നതിലൂടെയും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്. നിയമഭേദഗതിയിലൂടെ നൂറുകണക്കിന് വീട്ടുകാര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനാകും. കര്‍ഷകര്‍ക്ക് പണം നല്‍കാനുള്ള പഞ്ചസാര മില്ലുടമകളോട് എത്രയും വേഗം കൊടുത്ത് തീര്‍ക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചത്തെ കാറ്റില്‍ 45 കോടിയുടെ വിളനാശമാണ് സംസ്ഥാനത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ഭൂമി വില്‍ക്കാനുള്ള നീക്കത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ത്തു.
 
click me!