നമസ്‌കാരത്തിന്റെ പേരില്‍ ലോക്ക്ഡൗണ്‍ ലംഘിക്കുന്നത് ഹറാമെന്ന് ജംഇയ്യത്ത് ഉലമ ഹിന്ദ് തലവന്‍

By Web TeamFirst Published Apr 3, 2020, 12:01 PM IST
Highlights

തബ്ലിഗ് ജമാഅത്ത് മര്‍ക്കസ് നേതാവിന്റെതെന്ന് കരുതുന്ന വീഡിയോ സന്ദേശം സത്യമാണെങ്കില്‍ തെറ്റാണെന്നും അത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ പ്രതികാര നടപടികളിലേക്ക് കടക്കുന്നതില്‍ യോജിപ്പില്ല.
 

ദില്ലി: നമസ്‌കാരത്തിന്റെയും മതത്തിന്റെയും പേരില്‍ ലോക്ക്ഡൗണും സാമൂഹിക അകലവും ലംഘിക്കുന്നത് ഹറാമാണെന്ന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സെക്രട്ടറി ജനറല്‍ മൗലാന മഹമൂദ് മഅ്ദനി. ദേശീയമാധ്യമമായ ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന പള്ളികള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണമെന്നും എല്ലാവരും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

തബ്ലിഗ് ജമാഅത്ത് മര്‍ക്കസ് നേതാവിന്റെതെന്ന് കരുതുന്ന വീഡിയോ സന്ദേശം സത്യമാണെങ്കില്‍ തെറ്റാണെന്നും അത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ പ്രതികാര നടപടികളിലേക്ക് കടക്കുന്നതില്‍ യോജിപ്പില്ല. ജമാഅത്ത് അംഗങ്ങള്‍ക്ക് ചികിത്സാ സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒളിച്ചിരിക്കാതെ എല്ലാവരും പരിശോധിക്കാനെത്തം.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ അപലപനീയമാണ്. ക്രിമിനല്‍ കുറ്റമാണ് ചെയ്യുന്നത്. സ്വജീവനോ അപരജീവനോ അപകടപ്പെടുത്തുന്നത് മുസ്ലീങ്ങളെ സംബന്ധിച്ച് നിഷിദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
 

click me!