
ബെംഗളൂരു: റീൽ ചിത്രീകരിക്കുന്നതിനായി കുട ചൂടി ബസ് ഡ്രൈവ് ചെയ്ത കർണാടക ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു. നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ല്യുകെആർടിസി) ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്ടർ എച്ച്. അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തത്.
ധാർവാഡ്–ബേട്ടഗേരി റൂട്ടിലോടുന്ന ബസിലാണ് ഇവർ റീൽസിനായി കുട ചൂടി ബസോടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കണ്ടക്ടർ അനിതയാണ് വിഡിയോ ചിത്രീകരിച്ചത്.
ബസിനുള്ളിൽ ചോർച്ച ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇവരുടെ വാദം. ഈ സമയം ബസിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. എന്നാൽ കുട ചൂടി ബസോടിക്കുന്നത് അപകടമുണ്ടാക്കുമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് സസ്പെൻഷൻ ഉത്തരവ് നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam