കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്; 2186 കോടി രൂപ ആവശ്യപ്പെട്ട് ഹർജി നൽകും

Published : Sep 10, 2026, 01:08 PM IST
Karnataka Government implement gramanubhava

Synopsis

15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത 2186 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തുകൾക്കുള്ള ഈ വിഹിതം മുടങ്ങിയത് സംസ്ഥാനത്തെ വരൾച്ചാ ആശ്വാസ പ്രവർത്തനങ്ങളെയും പ്രാദേശിക വികസനത്തെയും സാരമായി ബാധിച്ചുവെന്ന് സർക്കാർ വ്യക്തമാക്കുന്നു.

ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു. 2186 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കണമെന്ന ആവശ്യവുമായാണ് കർണാടക സർക്കാർ സുപ്രീംകോടതിയിലേക്ക് കടക്കുന്നത്.

2025-26 വർഷത്തെ ഗ്രാമപഞ്ചായത്ത് വിഹിതം കേന്ദ്രം സംസ്ഥാനത്തിന് കൈമാറിയിരുന്നില്ല. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത ഫണ്ടിനായാണ് കർണാടകം ഇപ്പോൾ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായി കർണാടക പഞ്ചായത്തീരാജ് മന്ത്രി ഈശ്വർ ഖന്ദ്രെ ചർച്ച നടത്തിക്കഴിഞ്ഞു.

കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കാത്തത് വരൾച്ചയെ നേരിടുന്ന ഈ സാഹചര്യത്തിൽ വലിയ തിരിച്ചടിയായെന്ന് മന്ത്രി ഈശ്വർ ഖന്ദ്രെ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകൾക്ക് അർഹതപ്പെട്ട വിഹിതം ലഭിക്കാത്തത് പ്രാദേശിക വികസന പ്രവർത്തനങ്ങളെയും വരൾച്ചാ ആശ്വാസ നടപടികളെയും ബാധിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അബുദാബിയിൽ നിന്ന് യാത്രക്കാരുമായി പോയ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു
നിർമ്മാണം വൈകുന്നതിൽ നാണക്കേട്, ആ ദേശീയപാതയുടെ ഉദ്ഘാടനത്തിന് താൻ വരില്ല; അതൃപ്തി തുറന്നുപറഞ്ഞ് ഗഡ്കരി