'കര്‍നാടക'ത്തിന് തിങ്കളാഴ്ച തിരശ്ശീല വീഴുമോ? വിമതരുമായി അവസാന വട്ട അനുനയ നീക്കങ്ങൾ നടത്താൻ കോണ്‍ഗ്രസ്

By Web TeamFirst Published Jul 21, 2019, 6:31 AM IST
Highlights

എന്നാൽ വിമതരെ ബന്ധപ്പെടാൻ സഖ്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
 

ബംഗളൂരു: വിശ്വാസവോട്ടെടുപ്പ് ചർച്ച നാളെ പൂർത്തിയാകാനിരിക്കേ കർണാടകത്തിൽ ആകാംഷ തുടരുന്നു. ഭൂരിപക്ഷം ഉറപ്പിക്കാൻ വിമതരുമായി അവസാന വട്ട അനുനയ നീക്കങ്ങൾ നടത്താൻ കോൺഗ്രസും ജെഡിഎസും ശ്രമിക്കുന്നുണ്ട്. എന്നാൽ വിമതരെ ബന്ധപ്പെടാൻ സഖ്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

മുഖ്യമന്ത്രി കുമാരസ്വാമി തന്നെ മുംബൈയിലേക്ക് പോയി വിമതരെ കാണാനുള്ള സാധ്യത ഇപ്പോഴും സജീവമാണ്.രാമലിംഗ റെഡ്ഢിയെ മുൻനിർത്തിയുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അനുനയങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ വിമതരെ അയോഗ്യരാക്കാനാണ് തീരുമാനം. വിപ്പിൽ വ്യക്തത തേടിയുള്ള കോൺഗ്രസ്‌ ഹർജി സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും. 

നാളെ വിശ്വാസ വോട്ടെടുപ്പ് നടന്നതിന് ശേഷവും ഗവർണർ വാജുഭായ് വാല വിശദ റിപ്പോർട്ട്‌ കേന്ദ്രത്തിനു അയക്കുക. ഭൂരിപക്ഷം തെളിയിക്കാനുള്ള രണ്ട് നിർദേശങ്ങളും തള്ളിയതിനെ തുടർന്ന് ഇടക്കാല റിപ്പോർട്ട്‌ കേന്ദ്ര ആഭ്യന്തര സെക്രെട്ടറിക്ക് ഗവർണർ നൽകിയിരുന്നു. കോൺഗ്രസ്‌, ജെഡിഎസ്, ബിജെപി എംഎൽഎമാരെല്ലാം റിസോർട്ടുകളിൽ തുടരുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിലും ഭരണപക്ഷത്തെ 20 എംഎൽഎമാർ സഭയിൽ എത്തിയിരുന്നില്ല.

click me!