പ്രിയങ്കയുടെ സന്ദര്‍ശനത്തിന് പിന്നാലെ സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആദിത്യനാഥ് കാണും

Published : Jul 21, 2019, 06:12 AM IST
പ്രിയങ്കയുടെ സന്ദര്‍ശനത്തിന് പിന്നാലെ സോന്‍ഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആദിത്യനാഥ് കാണും

Synopsis

ജനങ്ങളുടെ ദുരവസ്ഥക്കെതിരെ മുഖ്യമന്ത്രി മുഖം തിരിച്ചുനിൽക്കുകയാണെന്ന ആരോപണം പ്രിയങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് സന്ദർശനം എന്നത് ശ്രദ്ധേയമാണ്. 

ലഖ്‍നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സോൻഭദ്ര വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. വൈകുന്നേരത്തോടെ മാധ്യമങ്ങളെയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സോൻഭദ്ര കൂട്ടക്കൊലയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്ക യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. 

ജനങ്ങളുടെ ദുരവസ്ഥക്കെതിരെ മുഖ്യമന്ത്രി മുഖം തിരിച്ചുനിൽക്കുകയാണെന്ന ആരോപണം പ്രിയങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് സന്ദർശനം എന്നത് ശ്രദ്ധേയമാണ്. പ്രിയങ്കയുടെ സന്ദർശനം കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് സന്ദർശനം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ