കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം, ഇടപെടില്ല; വാര്‍ത്തകള്‍ തള്ളി താലിബാന്‍

By Web TeamFirst Published May 19, 2020, 8:04 PM IST
Highlights

പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണ് താലിബാന്റെ നയമെന്നും ഇസ്ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്ഥാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
 

ദില്ലി: കശ്മീര്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി  കൈകോര്‍ക്കുമെന്ന വാര്‍ത്ത നിഷേധിച്ച് താലിബാന്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് താലിബാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണ് താലിബാന്റെ നയമെന്നും ഇസ്ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്ഥാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യ-താലിബാന്‍ സൗഹൃദമുണ്ടാകില്ലെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ പാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുമായി താലിബാന്‍ കൈകോര്‍ക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
 

click me!