കശ്മീര്‍ വിഷയം: അടച്ചിട്ട മുറിയിൽ യുഎൻ രക്ഷാസമിതിയുടെ യോ​ഗം ഇന്ന്

Published : Aug 16, 2019, 10:06 AM ISTUpdated : Aug 16, 2019, 11:58 AM IST
കശ്മീര്‍ വിഷയം: അടച്ചിട്ട മുറിയിൽ യുഎൻ രക്ഷാസമിതിയുടെ യോ​ഗം ഇന്ന്

Synopsis

കശ്മീർ വിഷയം രക്ഷാസമിതി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആ​ഗസ്റ്റ് 14-ന് സമിതിക്ക് ചൈന കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് രഹസ്യ സ്വഭാവമുള്ള അടിയന്തര യോഗം ചേരുന്നത്. 

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്തേക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്ക് അടച്ചിട്ട മുറിയിലാണ് അനൗദ്യോഗിക ചർച്ച നടക്കുക. കശ്മീർ വിഷയം രക്ഷാസമിതി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആ​ഗസ്റ്റ് 14-ന് സമിതിക്ക് ചൈന കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് രഹസ്യ സ്വഭാവമുള്ള അടിയന്തര യോഗം ചേരുന്നത്.

അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനും മാധ്യമ നിയന്ത്രണത്തിനും എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക.

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണ ഘടനാ വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. മാധ്യമപ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ചത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം