
ജമ്മു: കശ്മീരിന്‍റെ സ്വകാര്യ അഹങ്കാരമാണ് കുങ്കുമ പാടങ്ങള്‍. കണ്ണെത്താത്ത ദൂരത്തോളം പൂത്തു കിടക്കുന്ന കുങ്കുമപ്പാടങ്ങൾ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനങ്ങളിലൊന്നാണ്. പക്ഷേ, ഇത്തവണയും കശ്മീരിലെ പാടങ്ങളില്‍ സന്തോഷം പൂത്തില്ല. നേരത്തെ എത്തിയ മഞ്ഞു വീഴ്ച്ചയാണ് കർഷകർക്ക് തിരിച്ചടിയായത്.
അനുകൂല കാലാവസ്ഥകൾ ഉണ്ടായിരുന്ന 2019 ൽ 16 ടൺ കുങ്കുമം വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ 4.5 ടൺ മാത്രമാണ് ലഭിച്ചത്. ഡിസംബറിൽ തുടങ്ങേണ്ട മഞ്ഞു വീഴ്ച്ച ഒരു മാസം നേരത്തെ എത്തി, നവംബർ 7ന് തുടങ്ങി.
കാശ്മീരിന്‍റെ സാമ്പത്തിക മേഖലയുടെ 20 ശതമാനവും കുങ്കുമത്തിൽ ആശ്രയിച്ചിരിക്കുന്നു. 5707 ഏക്കർ സ്ഥലത്ത് കുങ്കുമ കൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് 2462 ഏക്കർ മാത്രമായി ചുരുങ്ങി. മഞ്ഞു വീഴ്ച്ചയടക്കമുള്ള പ്രതിസന്ധികള്‍ കർഷകരുടെ നഷ്ടം ഇരട്ടിയാക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam