കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം വൈകും, പരാതികൾ പഠിക്കാൻ പുതിയ സമിതി

Published : Jun 07, 2022, 03:42 PM ISTUpdated : Jun 07, 2022, 05:09 PM IST
കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം വൈകും, പരാതികൾ പഠിക്കാൻ പുതിയ സമിതി

Synopsis

മുൻ വനമന്ത്രാലയം ഡിജി സഞ്ജയ് കുമാർ ഐഎഫ്എസ് അധ്യക്ഷനായാണ് മൂന്നംഗ സമിതി .പരാതികളുമായി ബന്ധപ്പെട്ട് സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രം തുടർ നടപടി .കേരളത്തിലെ ക്രൈസ്തവസഭകളില്‍ നിന്നടക്കം ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പരാതികൾ എത്തിയ  സാഹചര്യത്തിലാണ് നടപടി

ദില്ലി; കസ്തൂരിരംഗൻ റിപ്പോർട്ടിലെ  അന്തിമ വിജ്ഞാപനം വൈകും . റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് മുന്നിൽ എത്തിയ പരാതികൾ പഠിക്കാൻ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു .മുൻ വനമന്ത്രാലയം ഡിജി സഞ്ജയ് കുമാർ ഐഎഫ്എസ് അധ്യക്ഷനായാണ് മൂന്നംഗ സമിതി .പരാതികളുമായി ബന്ധപ്പെട്ട് സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും തുടർ നടപടി .കേരളത്തിലെ ക്രൈസ്തവസഭകളില്‍ നിന്നടക്കം ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പരാതികൾ എത്തിയ  സാഹചര്യത്തിലാണ് കേന്ദ്രനടപടി.

സംരക്ഷിത വനപ്രദേശ അതിര്‍ത്തിയില്‍ പരിസ്ഥിതിലോലമേഖല നിര്‍ബന്ധം; സുപ്രീംകോടതി

നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്‍

പരിസ്ഥിതിലോല ഉത്തരവ് പുനപരിധിക്കാന്‍ കേന്ദ്ര സർക്കാരിന് മുന്നിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.വനം പരിസ്ഥിതി മന്ത്രാലയത്തെ അടക്കം സമീപിച്ചു തിരുത്തിക്കുക എന്നതാണ് മുന്നിലുള്ള വഴി .അത് സർക്കാർ ചെയ്യും.ജനവാസ മേഖലകൾ ഒഴിവാക്കി സംസ്ഥാനം കൊടുത്ത റിപ്പോർട്ട് പരിഗണനയിൽ ഇരിക്കെയാണ് ഈ ഉത്തരവ് വന്നത്.പൊതു താല്പര്യം കണക്കിലെടുത്തു പരിധി കുറയ്ക്കാൻ സംസ്ഥാനം ആവശ്യപ്പെടും.

'ജനങ്ങളെ കുടിയൊഴിപ്പിക്കില്ല, നിയമപരമായി നേരിടും': മന്ത്രി ശശീന്ദ്രൻ

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിയെ നിയമപരമായി നേരിടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തിന്റെ നിലപാടിന് ഏറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് സർക്കാർ നിലപാട്. അതിൽ മാറ്റമില്ല. മുൻകാല അനുഭവങ്ങൾ നോക്കുമ്പോൾ കേന്ദ്ര സർക്കാർ കേരളത്തിന് അനുകൂല നിലപാട് എടുക്കുമോയെന്നതിൽ ആശങ്കയുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. വിഷയത്തിൽ ആവശ്യമെങ്കിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്നും  മന്ത്രി വിശദീകരിച്ചു.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീംകോടതിയിൽ നിന്നുള്ള നിര്‍ദ്ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിർമ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫല്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വനസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ മുന്നിലുള്ള ടി.എന്‍ ഗോദവര്‍മന്‍ തിരുമുല്‍പാടിന്റെ ഹര്‍ജിയിലാണ് നിര്‍ദേശം.എന്നാൽ സുപ്രീം കോടതിയിൽ നിന്നുള്ള ഉത്തരവ്  തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കേരളത്തിനുള്ളത്.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം