ആയുധങ്ങളുമായി വന്ന ട്രക്ക്; കശ്‌മീരിൽ പിടിയിലായവർക്ക് ജയ്ഷെ മുഹമ്മദുമായി ബന്ധം

By Web TeamFirst Published Sep 12, 2019, 2:35 PM IST
Highlights

ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരും ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്നാണ് കത്വ പൊലീസ് സൂപ്രണ്ട് ശ്രീധർ പാട്ടീൽ പറഞ്ഞത്

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടിയ സംഭവത്തിൽ പ്രതികൾക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ വച്ചാണ് പൊലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരും ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്നാണ് കത്വ പൊലീസ് സൂപ്രണ്ട് ശ്രീധർ പാട്ടീൽ പറഞ്ഞത്.

ഇന്ന് രാവിലെയാണ് സംഭവം. ട്രക്കിൽ നിന്നും പിടികൂടിയവയിൽ നാല് എകെ 47 തോക്കുകളും രണ്ട് എകെ 56 തോക്കുകളും 180 ഓളം വെടിയുണ്ടകളും ആറ് മാഗസിനുകളുമാണ് കണ്ടെത്തിയത്. അറസ്റ്റ് ചെയ്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ട്രക്കിനുള്ളിൽ ആയുധങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടികൂടിയത്.

SSP Kathua, Sridhar Patil on truck carrying ammunition seized: 4 AK-56, and 2 AK-47, 6 magazines and 180 live rounds have been recovered. Three affiliated to Jaish e Mohammed arrested pic.twitter.com/oan50qqu97

— ANI (@ANI)

SSP Kathua: A truck carrying arms and ammunition has been recovered in Kathua, more details are awaited. https://t.co/LRfKQi3c3P pic.twitter.com/nvVTi2AcPg

— ANI (@ANI)
click me!