ഭര്‍ത്താവിന് ഫോണ്‍ ചെയ്യുന്നതിനിടെ അറിയാതെ പാമ്പുകള്‍ക്ക് മുകളിലിരുന്നു; യുവതിക്ക് ദാരുണാന്ത്യം

Published : Sep 12, 2019, 02:27 PM IST
ഭര്‍ത്താവിന് ഫോണ്‍ ചെയ്യുന്നതിനിടെ അറിയാതെ പാമ്പുകള്‍ക്ക് മുകളിലിരുന്നു; യുവതിക്ക് ദാരുണാന്ത്യം

Synopsis

അബോധവസ്ഥയിലായ ഗീതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു.

ഗൊരഖ്പുര്‍: ഭര്‍ത്താവിന് ഫോണ്‍ ചെയ്യുന്നതിനിടെ പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതി കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ജയ്സിംഗ് എന്നയാളുടെ ഭാര്യ ഗീതയാണ് മരിച്ചത്. രണ്ട് പാമ്പുകള്‍ കട്ടിലില്‍ കയറിയത് ഗീത അറി‍ഞ്ഞിരുന്നില്ല. തായ്ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കട്ടിലില്‍ വന്നിരുന്നു. പാമ്പുകള്‍ക്ക് മുകളില്‍ വന്നിരുന്ന ഗീതയെ ഉടനെ പാമ്പ് കടിച്ചു.

അബോധവസ്ഥയിലായ ഗീതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ പാമ്പുകളെ കണ്ടെത്തിയത്. 

PREV
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി