'വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ'; മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രത്തിനെതിരെ കെ.സി വേണു​ഗോപാൽ

Published : Dec 28, 2024, 04:29 PM ISTUpdated : Dec 28, 2024, 04:30 PM IST
'വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ'; മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രത്തിനെതിരെ കെ.സി വേണു​ഗോപാൽ

Synopsis

സ്ഥലം കണ്ടെത്താൻ വൈകി എന്ന് പറയുന്നത് നിരുത്തരവാദപരമായ നിലപാടാണെന്ന് കെ.സി വേണു​ഗോപാൽ കുറ്റപ്പെടുത്തി. 

ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ. മൻമോഹൻ സിംഗിന്റെ അന്തിമ ചടങ്ങുകൾ പ്രത്യേക സ്ഥലത്ത് അയിരുന്നില്ലേ നടത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.  മൻമോഹൻ സിംഗിന് അനുസൃതമായ രീതിയിൽ ചടങ്ങ് നടത്താൻ പറ്റിയ സ്ഥലം അനുവദിച്ചില്ല. സ്ഥലം കണ്ടെത്താൻ കേന്ദ്രസർക്കാർ വിചാരിച്ചാൽ ആണോ നടക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

സ്ഥലം കണ്ടെത്താൻ വൈകി എന്ന് പറയുന്നത് നിരുത്തരവാദപരമായ നിലപാടാണെന്ന് കെ.സി വേണു​ഗോപാൽ വിമർശിച്ചു. 2013ൽ മൻമോഹൻ സിംഗ് സർക്കാർ നിലപാടെടുത്തതിന് ശേഷമാണ് വാജ്പേയിക്ക് സ്ഥലം അനുവദിച്ചത്. സംസ്കാരം നടത്തുന്നതും സ്മാരകം പണിയാൻ നൽകുന്നതും ഒരേ സ്ഥലം ആയിരിക്കണമെന്നായിരുന്നു കോൺ​ഗ്രസിന്റെ ആവശ്യമെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു. 

അതേസമയം, പെരിയ കേസിൽ പാർട്ടി ഉന്നതരായ നേതാക്കളാണ് ശിക്ഷിക്കപ്പെട്ടതെന്ന് കെ.സി വേണു​ഗോപാൽ പറഞ്ഞു. ഇത്തരം മൃഗീയമായി പെരുമാറാൻ സിപിഎമ്മിന് മാത്രമേ സാധിക്കൂ. വെട്ടിക്കൊലപ്പെടുത്തി എന്നുള്ളത് പകൽ വെളിച്ചം പോലെ സത്യമാണ്. അന്ന് മുതൽ പ്രതികളെ രക്ഷിക്കാൻ എല്ലാം ചെയ്തു. സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കി. മാന്യത ഉണ്ടെങ്കിൽ പാർട്ടി ഈ നടത്തിയ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പ്രതികളെ രക്ഷപ്പെടാൻ കോൺഗ്രസ് കാരണമായി എന്ന കെ സുരേന്ദ്രന്റെ ആരോപണം ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

READ MORE: മഞ്ഞുമൂടിയ റോഡ്, ചെറിയ ചരക്ക് വാഹനം പിന്നിലേയ്ക്ക് തെന്നിപ്പാഞ്ഞ് താഴ്ചയിലേയ്ക്ക് മറിഞ്ഞു; അപകടം മണാലിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി