
ദില്ലി: രാജ്യം ഉറ്റുനോക്കുന്ന രണ്ട് പ്രധാന മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശിലെ അമേറിയും റായ്ബറേലിയും. യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ കോൺഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്‍ബറേലിയിലും ഇറങ്ങുമോയെന്നതാണ് 'സസ്പെൻസ്'.
ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പായെങ്കിലും മണ്ഡലങ്ങളുടെ കാര്യത്തില്‍ അവസാനം വരെയും ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു എന്നതിനാല്‍ സ്ഥിരീകരണത്തിനായി കാത്തിരിക്കേണ്ട നിലയാണ്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ തന്നെ നാളെ തീര്‍ച്ചയായും ഇക്കാര്യത്തില്‍ കോൺഗ്രസ് തീരുമാനമറിയാം.
രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് അധ്യക്ഷനാണെന്നും അനുയോജ്യരായവരെ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കുകയെന്നും കോൺഗ്രസിന്‍റേ ദേശീയ നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. അപ്രതീക്ഷിത സ്ഥലങ്ങളിൽ പോലും ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മുസ്ലിം വിരുദ്ധ പ്രസംഗമുണ്ടായത് അദ്ദേഹത്തിന്‍റെ നിരാശയില്‍ നിന്നാണെന്നും കെസി വേണുഗോപാല്‍. ഏതെങ്കിലും വിഭാഗക്കാരെ സന്തോഷിപ്പിക്കാനാണോ പ്രസംഗിക്കുന്നത്, പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ജനങ്ങൾ വീഴില്ല, രാജ്യത്തിന് മുറിവുകളുണ്ടാക്കുന്ന പരാമർശം പ്രധാനമന്ത്രിയിൽ നിന്നുണ്ടായി, യഥാർഥ പ്രശ്നങ്ങളിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണ്, തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രതികരണമുണ്ടാകുന്നു, സുതാര്യത ഇല്ലാത്ത പ്രവർത്തനമാണ് കമ്മീഷൻ തുടരുന്നത്, പ്രധാനമന്ത്രിക്ക് കൊടുക്കേണ്ട നോട്ടീസ് പാർട്ടി അധ്യക്ഷനാണ് കൊടുത്തതെന്നും കെസി വേണുഗോപാല്‍.
രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ രണ്ടുപേരും നിലപാടറിയിക്കാത്തത് പ്രതിസന്ധിയായി. രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകത്തിലും നാളെ മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. പ്രിയങ്ക ഗാന്ധിയും റാലികളിലാണ്.
Also Read:- പൊന്നാനിയിലും മലപ്പുറത്തും കുലുങ്ങില്ല; എത്ര ഭൂരിപക്ഷം കിട്ടുമെന്ന് കണക്കാക്കി ലീഗ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam