മൊബൈല്‍ഫോണ്‍, വീഡിയോ, ഫോട്ടോഗ്രാഫി വിലക്കുമായി കേദാര്‍നാഥ് ക്ഷേത്രം

Published : Jul 17, 2023, 12:31 PM IST
മൊബൈല്‍ഫോണ്‍, വീഡിയോ, ഫോട്ടോഗ്രാഫി വിലക്കുമായി കേദാര്‍നാഥ് ക്ഷേത്രം

Synopsis

ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കരുതെന്നും ഏതെങ്കിലും രീതിയിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളും ക്ഷേത്രത്തിന്‍റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്

കേദാര്‍നാഥ്: കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്‍റെ ഉപയോഗവും ഫോട്ടോഗ്രാഫിക്കും നിരോധനം. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ ചിത്രമെടുക്കുന്നതിനും വീഡിയോകള്‍ ചിത്രീകരിക്കുന്നതിനുമടക്കം വിലക്ക് ബാധകമാണ്. ക്ഷേത്ര സന്നിധിയിലെ വിവാഹാഭ്യര്‍ത്ഥന വീഡിയോ വൈറലായതിന് പിന്നാലെയാണ് തീരുമാനം. ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കരുതെന്നും ഏതെങ്കിലും രീതിയിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകളും ക്ഷേത്രത്തിന്‍റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

ക്ഷേത്രം സിസിടിവി നിരീക്ഷണത്തിലാണെന്നും ബോര്‍ഡുകള്‍ വിശദമാക്കുന്നു. ക്ഷേത്ര സന്നിധിക്ക് ഉചിതിമായ രീതിയിലുള്ള വസ്ത്ര ധാരണം വേണമെന്നും ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പ്  വിശദമാക്കുന്നു. 

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കേദാര്‍നാഥ് ക്ഷേത്ര ഭാരവാഹികള്‍ ക്ഷേത്രത്തിലെ വീഡിയോ, ഫോട്ടോഗ്രാഫി ചിത്രീകരണത്തേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ റീല്‍സും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ക്ഷേത്ര പരിസരത്തെ അന്തരീക്ഷത്തെ ഇത്തരം ശ്രമങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും ക്ഷേത്രത്തിന്‍റെ വിശുദ്ധിക്ക് നിരക്കാത്തതുമാണ് ഇത്തരം ശ്രമങ്ങളെന്നാണ് ബികെറ്റിസി അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വിശദമാക്കുന്നത്.

വീഡിയോ ബ്ലോഗറുടെ വിവാഹാഭ്യര്‍ത്ഥന വീഡിയോ നിരവധിപ്പേര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്ര അധികാരികള്‍ പൊലീസിനെ സമീപിച്ചത്. വ്ലോഗര്‍മാരും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരും ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടമാക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിക്കുന്നത്. കേദാര്‍നാഥിലെത്തുന്ന വിശ്വാസി സമൂഹത്തെ വീഡിയോ ചിത്രീകരണം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് ഭാരവാഹികള്‍ വിശദമാക്കുന്നത്. 

ക്ഷേത്രത്തിനുള്ളിലെ വിവാഹാഭ്യര്‍ത്ഥന വീഡിയോ വൈറല്‍; നടപടിയെടുക്കുമെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോൺഗ്രസ് പ്രവർത്തകനായ തൊഴിലാളി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി; എഎപി നേതാവടക്കം പ്രതിസ്ഥാനത്ത്: രാഷ്ട്രീയ കൊലപാതകമെന്ന് പഞ്ചാബ് പൊലീസ്
നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി കോണ്‍ഗ്രസ്; സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി, കേരളത്തിൽ മധുസൂദൻ മിസ്ത്രി ചെയര്‍മാൻ